അമ്പലപ്പുഴ ∙ തോട്ടപ്പള്ളി തീരത്തുനിന്നുള്ള കരിമണൽ ഖനനത്തിനെതിരെ കരളുറപ്പോടെ, ഒറ്റക്കെട്ടായി അവർ സത്യഗ്രഹം നടത്തിയത് 1674 ദിവസം. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഖനനം തുടരാവൂ എന്ന ഹൈക്കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ചു കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചരിത്രത്തിൽ ഇടംനേടിയ ആ ജനകീയ പ്രക്ഷോഭത്തിനു തൽക്കാലം വിരാമമിട്ടു.
പക്ഷേ സമരം അവസാനിക്കുന്നില്ല. ഖനനം കാരണം കിടപ്പാടവും സ്ഥലവും നഷ്ടപ്പെട്ട
തീരദേശവാസികൾക്കും ഓരുജലം കയറി കൃഷിനശിച്ച കുട്ടനാട്ടിലെ നെൽകർഷകർക്കും കരിമണൽ കമ്പനികളിൽ നിന്നു നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള നിയമപോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് 2021 ജൂൺ 10ന് ആരംഭിച്ച റിലേ സത്യഗ്രഹം അവസാനിപ്പിച്ചത്.
രാഹുൽഗാന്ധി ഉൾപ്പെടെ ദേശീയനേതാക്കളും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പിന്തുണയുമായി ഇക്കാലയളവിൽ സമരപ്പന്തൽ സന്ദർശിച്ചിരുന്നു.സർക്കാർ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ കബളിപ്പിച്ചാണു തോട്ടപ്പള്ളി തീരത്തു നിന്നു ധാതുമണൽ ഖനനം ചെയ്തു കൊണ്ടുപോയതെന്നു സമര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആരോപിച്ചു. ഹൈക്കോടതി വിധി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്.
കോടതി നിർദേശിച്ച വിദഗ്ധ സമിതിക്കു മുന്നിൽ പുറക്കാട്, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകൾ ശരിയായ വിവരങ്ങൾ സമർപ്പിക്കണമെന്നു സുധീരൻ ആവശ്യപ്പെട്ടു. ഏകോപന സമിതി ചെയർമാൻ എസ്.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
സമാപന ദിവസമായ ഇന്നലെ 20 പേരാണ് സമരത്തിനു നേതൃത്വം നൽകിയത്.
ആർ.അർജുനൻ, എസ്.സീതിലാൽ, ബി.ദിലീപൻ, നാസർ ആറാട്ടുപുഴ, ലിജു വി.സ്റ്റീഫൻ, ആർ.സനൽകുമാർ, ബി.ഭദ്രൻ,എ.ആർ.കണ്ണൻ, മനീഷ് എം.പുറക്കാട്, റഹുമത്ത് ഹാമീദ്, സുധിലാൽ തൃക്കുന്നപ്പുഴ, എം.എച്ച്.വിജയൻ, കെ.രാമചന്ദ്രൻ, സജി ജയമോഹൻ, ഗിരീഷ് വിശ്വംഭരൻ, കെ.ജെ.ഷീല, ആർ.പാർഥസാരഥി വർമ, വിപിൻ വിശ്വംഭരൻ, ടി.ആർ.രാജിമോൾ, ഷിബു പ്രകാശ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

