പൂച്ചാക്കൽ ∙ ആലപ്പുഴ– കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് വേമ്പനാട് കായലിനു കുറുകെയുള്ള മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ അവസാന സ്പാനിലെ അവസാന ഗർഡറും സ്ഥാപിച്ചതോടെ പാലം പൂർത്തിയായി. കോൺക്രീറ്റിങ് പൂർത്തിയാക്കൽ, അപ്രോച്ച് റോഡ് നിർമാണം തുടങ്ങിയവയാണ് ഇനിയുള്ളത്.
9 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആലപ്പുഴ– കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് വേമ്പനാട് കായലിനു കുറുകെയുള്ള മാക്കേക്കടവ് – നേരേകടവ് പാലം വരുന്നത്. നേരേകടവ് ഭാഗത്ത് അവസാന സ്പാനിലെ അവസാന ഗർഡറും സ്ഥാപിച്ചു.
ഒരു സ്പാനിന് 4 ഗർഡറുകളാണുള്ളത്. പാലത്തിന് ആകെ 88 ഗർഡറുകളാണു വേണ്ടത്.
എട്ട് ഗർഡറുകൾ വർഷങ്ങൾക്ക് മുൻപേ പാലത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്നു.
ബാക്കിയുള്ള ഗർഡറുകൾ സ്ഥാപിക്കൽ ഇന്നലെ പൂർത്തിയായി. പാലത്തിന് ആകെ 22 സ്പാനാണ് ഉള്ളത്.
അതിൽ 20–ാം സ്പാനിന്റെ കോൺക്രീറ്റിങ് നടപടികൾ തുടങ്ങി. ആകെ 800 മീറ്റർ നീളത്തിൽ 685 മീറ്റർ പൂർത്തിയായി.
87 ശതമാനം നിർമാണം പൂർത്തിയായി. നേരേകടവ് ഭാഗത്ത് 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തികെട്ടാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി.
ഗർഡറുകൾ പൂർണമായി സ്ഥാപിച്ചതിനാൽ ഇനി മാക്കേക്കടവിലെ അപ്രോച്ച് റോഡിന്റെ നിർമാണ നടപടികൾ തുടങ്ങും. ഗർഡറുകൾ മുഴുവൻ നിർമിച്ചത് മാക്കേക്കടവിൽ കരയിലായിരുന്നു.
അതേസമയം പാലത്തിന്റെ കൈവരികൾ നിർമിച്ച്, സ്ഥാപിക്കുന്ന ജോലികൾ മാക്കേക്കടവിൽ പുരോഗമിക്കുന്നുമുണ്ട്.
11.23 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്.
വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ചിലാണ് പുനരാരംഭിച്ചത്.
അവസാന ഗർഡറുകൾ സ്ഥാപിക്കുന്നതിന് സാക്ഷിയാകാൻ എംഎൽഎമാരായ ദലീമ ജോജോ, സി.കെ. ആശ, മുൻ എംപി എ.എം.
ആരിഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത സജീവൻ, കെ.ജി. രാജു തുടങ്ങിയവർ നേരേകടവിൽ എത്തിയിരുന്നു.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും മധുരം പങ്കിട്ട് ആഘോഷിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

