തഴക്കര ∙ പഞ്ചായത്ത് 15-ാം വാർഡിൽ കൂരംചിറ വടക്കേതിൽ രമേശൻ, രജനി ദമ്പതികൾക്കു കെഎസ്ഇബി കൊല്ലകടവ് സെക്ഷൻ സൗജന്യമായി വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. 2 മക്കൾ ഉൾപ്പെടുന്ന കുടുംബത്തിലെ രമേശ് അസുഖ ബാധിതനാണ്.
വീട്ടിലെ സാഹചര്യം മനസ്സിലാക്കിയ കെഎസ്ഇബി അധികൃതർ സ്റ്റാഫ് ഫണ്ടിൽ നിന്ന് ഇതിനുളള തുക കണ്ടെത്തി. അസി.എൻജിനീയർ ജി.അമ്പിളി സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
സബ് എൻജിനീയർമാരായ സജീവ്, ശ്രീജിത്, സ്റ്റാഫ് സെക്രട്ടറി ബിനു, ഓവർസീയർ ഹുസൈൻ, ലൈൻമാൻമാരായ സജേഷ്, വിജേഷ്, സാനു വിഷ്ണു എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

