തുറവൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ (യൂട്ടിലിറ്റി കോറിഡോർ) സൈക്കിൾ പാതയുടെ നിർമാണം തുടങ്ങി. കാനയോടു ചേർന്നാണ് കോൺക്രീറ്റ് ഇന്റർലോക്ക് കട്ട
ഉപയോഗിച്ചു സൈക്കിൾ പാതയൊരുക്കുന്നത്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയുടെ ഇരുവശങ്ങളിലുമാണ് 25.5 കിലോമീറ്ററാണ് നീളം.
1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ വീതിയിലാണു നിർമാണം. ഇടറോഡുകളിൽ പാതയിലേക്ക് കയറുന്ന ഭാഗങ്ങളിൽ വീതി കൂടുതലായിരിക്കും.
ഇതിനായി ലോറികളിൽ കോൺക്രീറ്റ് ഇന്റർലോക്ക് ടൈലുകൾ ഇറക്കിത്തുടങ്ങി. തുറവൂർ ജംക്ഷന്റെ വടക്കുഭാഗത്ത് 343–ാം പില്ലർ നമ്പർ മുതൽ വടക്കോട്ടുള്ള പാതയുടെ ഇരുവശങ്ങളിലുമാണു കോൺക്രീറ്റ് ടൈൽ വിരിക്കാൻ തുടങ്ങിയത്.
ഇതിനൊപ്പം പാതയുടെ പുനർ നിർമാണവും നടക്കുന്നു. എന്നാൽ ചിലയിടങ്ങളിൽ കാനയും പൊതു തോടുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് നിർമാണ പൂർത്തിയായിട്ടില്ല.
മഴ തുടങ്ങിയാൽ പാതയിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ട്.
ഇത് കണക്കിലെടുത്ത് അടിയന്തരമായി പൊതു തോടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവർ പറയുന്നത്. നിലവിൽ മഴ പെയ്താൽ പെയ്ത്തുവെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

