തുറവൂർ ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി പെയ്ന്റ് ചെയ്യാനുപയോഗിക്കുന്ന എയർ കംപ്രസർ മോട്ടർ മോഷ്ടിച്ച നാലുപേരെ അരൂർ പൊലീസ് പിടികൂടി. 3.6 ലക്ഷം രൂപ വിലയുള്ളതാണ് മോട്ടർ.
കുമ്പളം കൈതവേലിക്കകത്ത് മഞ്ജുഷ് കുമാർ (43), കുമ്പളം പടക്കാട്ടാഴത്തിൽ പി.എസ്.സിജു (45), കൈപ്പട്ടൂർ എടക്കാട്ടുവയൽ വൃന്ദാവനത്തിൽ അനീഷ് അനിൽ (28), തമ്മനം നന്ദനത്തുപറമ്പിൽ റസാഖ് (54) എന്നിവരെയാണ് അരൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 25ന് രാത്രി 2ന് ഉയരപ്പാതയിൽ അരൂർ പെട്രോൾ പമ്പിനു സമീപത്തു നിന്നാണ് മോട്ടർ കവർന്നത്. രാത്രി 12ന് ഒട്ടോറിക്ഷയിലെത്തി മോട്ടർ കടത്തിക്കൊണ്ടുപോയി ചളിക്കവട്ടത്തുള്ള ആക്രിക്കടയിലെത്തിക്കുകയായിരുന്നു.
ആക്രി സ്ഥാപന ഉടമയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് അരൂർ എസ് എച്ച്ഒ കെ.ജി.പ്രതാപ് ചന്ദ്രൻ പറഞ്ഞു.
പി.എസ്.സിജുവും അനീഷ് അനിലും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. എസ്ഐ വി.കെ.അഭീഷ് കുമാർ, ഗ്രേഡ് എസ്ഐ സാജൻ, പൊലീസുകാരായ നിധീഷ്, ടെൽസൺ, അമൽ, ലിജു, റിയാസ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

