വെറ്ററിനറി സർജൻനിയമനം;
ആലപ്പുഴ∙ മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. അഭിമുഖം നാളെ രാവിലെ 11നു ജില്ലാ കോടതി പാലത്തിനു സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും.
ഫോൺ: 0477-2252431.
കൂടിക്കാഴ്ച നാളെ
ആലപ്പുഴ∙ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസിൽ സെപ്റ്റംബർ 30നു നടത്താനിരുന്ന കുക്ക് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10നു നടക്കും.
പെയ്ന്റിങ്മത്സരം
ആലപ്പുഴ∙ കൈത്തറി വിപണന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നു പെയ്ന്റിങ് മത്സരം നടത്തും. എൽപി വിഭാഗം (ക്രയോൺ), യുപി വിഭാഗം (വാട്ടർ കളർ), ഹൈസ്കൂൾ വിഭാഗം (വാട്ടർ കളർ) എന്നിങ്ങനെ മൂന്നായി തിരിച്ച് 18നു രാവിലെ 9.30ന് ആലപ്പുഴ ഗവ.
ഗേൾസ് സ്കൂളിനു സമീപമുള്ള ജില്ലാ പഞ്ചായത്ത് ജെൻഡർ പാർക്കിലാണു മത്സരം. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടണം.
ഫോൺ: 0477 2241272, 0477 2241632. ഇ മെയിൽ: [email protected].
വനിതാ കമ്മിഷൻഅദാലത്ത് 13ന്
ആലപ്പുഴ∙ സംസ്ഥാന വനിതാ കമ്മിഷൻ 13ന് ദേശീയ സമ്പാദ്യ ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ അദാലത്ത് നടത്തും.
യോഗ പരിശീലകർ
ചെങ്ങന്നൂർ ∙ നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയായ, വനിതകൾക്കുള്ള യോഗ പരിശീലനത്തിനു യോഗ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
14നു രാവിലെ 11നു ഗവ.ആയുർവേദ ആശുപത്രിയിൽ അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎൻവൈഎസ്, എംഎസ്സി യോഗ , എംഫിൽ യോഗ, തത്തുല്യ ബിരുദം ഇവയിൽ ഏതെങ്കിലും അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ഒരു വർഷത്തിൽ കുറയാതെ പഠന കാലാവധിയുള്ള പിജി ഡിപ്ലോമ ഇൻ യോഗ.
അധ്യാപക ഒഴിവ്
വെൺമണി ∙ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
23നു 10നു സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം. 9447460281.
ചെങ്ങന്നൂർ ∙ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (ഫിസിക്കൽ എജ്യൂക്കേഷൻ-പാർട്ട് ടൈം) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ 10ന്.
വെബ്സൈറ്റ്: https://ceconline.edu. ഫോൺ : 0479 2454125, 8848922404.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]