ആലപ്പുഴ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തിയ പഞ്ചപാണ്ഡവ ക്ഷേത്രദർശന തീർഥാടനത്തിൽ ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തിയതിൽ 48 യാത്രകളുമായി ജില്ല രണ്ടാം സ്ഥാനത്ത്. 7 ഡിപ്പോകളിൽ നിന്നായി 2069 യാത്രികരാണു കെഎസ്ആർടിസി വഴി പഞ്ചപാണ്ഡവ ക്ഷേത്രദർശനം നടത്തിയത്.
51 ട്രിപ്പുകൾ നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. സംസ്ഥാനത്ത് ആകെ 1829 ട്രിപ്പുകളാണ് പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിനായി കെഎസ്ആർടിസി നടത്തിയത്.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണു പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണു സങ്കൽപം.
ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല.
ഡിപ്പോകളിൽ ചേർത്തല ഒന്നാമത്
995 യാത്രികരുമായി 24 ട്രിപ്പുകൾ നടത്തിയ ചേർത്തല ഡിപ്പോ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. 341 പേരുമായി ആലപ്പുഴ ഡിപ്പോ 8 ട്രിപ്പുകൾ നടത്തി.
266 യാത്രക്കാരുമായി മാവേലിക്കര 6 ട്രിപ്പുകളും 234 പേരുമായി ഹരിപ്പാട് 5 ട്രിപ്പുകളും നടത്തി. കായംകുളം ഡിപ്പോ ആകെ 4 ട്രിപ്പുകളാണു നടത്തിയത്.
193 യാത്രക്കാർ ഉണ്ടായിരുന്നു. ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് ഒരു ട്രിപ്പിൽ 40 പേരും ദർശനം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]