ഹരിപ്പാട് ∙ അച്ചൻകോവിലാറ്റിൽ നടന്ന പായിപ്പാട് ജലോത്സവത്തിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ രണ്ടാമതായി ഫിനിഷ് ചെയ്തു.
എന്നാൽ മേൽപാടം ചുണ്ടൻ നൽകിയ പരാതിയെ തുടർന്ന് ട്രോഫി വിതരണം മാറ്റിവച്ചു. കലക്ടറുടെയും പൊലീസ് മേധാവിയുടെയും നിർദേശത്തെ തുടർന്ന് ആലപ്പുഴയിലെ ജൂറി ഓഫ് അപ്പീലിന്റെ തീരുമാന പ്രകാരമേ ട്രോഫി വിതരണം ചെയ്യൂ എന്ന് ജലോത്സവ ഭാരവാഹികൾ പറഞ്ഞു.
കാരിച്ചാൽ ചുണ്ടനാണ് മൂന്നാം സ്ഥാനം.
വിജയിയെ ചൊല്ലി സംഘാടകരും ചുണ്ടൻവള്ളസമിതിക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് വലിയദിവാൻജി, പായിപ്പാടൻ, കരുവാറ്റ ചുണ്ടനുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ചെറുതന ഒന്നാമതും വെള്ളംകുളങ്ങര രണ്ടാമതും ആയാപറമ്പ് പാണ്ടി മൂന്നാമതുമെത്തി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ജലമേള ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ആലപ്പുഴയ്ക്ക് എയിംസ് നൽകാമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ പ്രധാനമന്ത്രിയെക്കൊണ്ട് ഇതു സാധ്യമാക്കാമെന്ന് ഉറപ്പ് തരുന്നു.
സംസ്ഥാനം ആവശ്യപ്പെട്ടാൽ പായിപ്പാട് ജലോത്സവത്തിന്റെ നടത്തിപ്പിന് വേണ്ട സഹായം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി.
കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ. തോമസ് എംഎൽഎ, കെ.കെ.ഷാജു, ജില്ലാപഞ്ചായത്തംഗം എ.ശോഭ, ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ.കെ.
രാമകൃഷ്ണൻ, സ്നേക്ക് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.കെ.കുറുപ്പ്, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ജലോത്സവ സമിതി കൺവീനർ സി.പ്രസാദ്, ജലോത്സവ സമിതി ഭാരവാഹികളായ കെ. കാർത്തികേയൻ, ശ്രീകുമാർ ഉണ്ണിത്താൻ, സന്തോഷ് കുമാർ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മാസ്സ് ഡ്രില്ലിന് എസ്. ഗോപാലകൃഷ്ണൻ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]