
ആലപ്പുഴ∙ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായുള്ള സംഘർഷത്തിൽ മധ്യമേഖല അധ്യക്ഷൻ എൻ.ഹരി, യുവമോർച്ച വൈസ് പ്രസിഡന്റ് ആദർശ് മുരളി എന്നിവർക്ക് പരുക്കേറ്റു.
ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മുല്ലയ്ക്കലിൽ നിന്നും ആരംഭിച്ച മാർച്ച് ജനറൽ ആശുപത്രി കവാടത്തിനു മുന്നിലെത്തിയപ്പോൾ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ മധ്യമേഖല അധ്യക്ഷൻ എൻ.ഹരി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിപ്പോകുന്നവർ ഒരു ബക്കറ്റിൽ മരുന്നും മറ്റു സാമഗ്രികളുമായി പോകേണ്ട ഗതികേടിലാണെന്നു അദ്ദേഹം പറഞ്ഞു.
സ്വന്തം ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരിക്കുന്ന മുഖ്യമന്ത്രിയും മേനി നടിക്കുന്ന ആരോഗ്യമന്ത്രിയും കേരളത്തിന് ശാപമാണെന്നും ഹരി കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തിനു ശേഷം ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ആശുപത്രി വളപ്പിലേക്ക് കടന്നതാണു സംഘർഷത്തിൽ കലാശിച്ചത്. പിടിവലിക്കിടെ സിപിഒമാരായ സൗത്ത് പൊലീസ് സ്റ്റേഷനിലെ അനു, വനിതാ സ്റ്റേഷനിലെ വാഹിദ എന്നിവർക്കും പരുക്കേറ്റു.
ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, അരൂർ മണ്ഡലം പ്രസിഡന്റ് ഷിജേഷ് ജോസഫ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഉമാപതി രാജൻ അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ പിന്നീട് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിലും കുത്തിയിരുന്നു പ്രതിഷേധിച്ചു. കണ്ടാലറിയാവുന്ന അൻപതോളം പ്രവർത്തകർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു.
ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ.ബിനോയ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി.പരീക്ഷിത്ത്,വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ,ടി.കെ.അരവിന്ദാക്ഷൻ,ടി.
സജീവ് ലാൽ,ഗീത രാംദാസ്, എൻ.എസ്.സന്ധ്യ,ഷെൽമ സുരേഷ്, വിനോദ്.ജി.മഠത്തിൽ, സജി പി.ദാസ്,സന്ധ്യ സുരേഷ്, എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]