
സ്കൂട്ടർ അപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ പുത്തൻ പുരയ്ക്കൽ പി.ജി.ബാബുരാജ് (62) ആണ് മരിച്ചത്. മാർച്ച് 31ന് രാത്രി 7 മണിയോടെ എംകെ റോഡിൽ ആറാട്ടുപുഴ ജംക്ഷനു സമീപമായിരുന്നു അപകടം. ബാബുരാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴഞ്ചേരിയിലേ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച. ഭാര്യ: ഷീന. മക്കൾ: പാർവതി (യുകെ), ഗോകുൽ ബാബു. മരുമകൻ: ആദർശ് (യുകെ).