
ആലപ്പുഴ ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ അരമന, കൊട്ടാരത്തിൽപ്പടി, മൂലേഴം കോളനി, പാണ്ഡവൻപാറ നമ്പർ 1, 2, കോതാലിപ്പടി, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
സ്കൂൾ പ്രവേശനം
പുന്നപ്ര ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അടുത്ത അധ്യയന വർഷം വിവിധ ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിൽ– 10, ആറാം ക്ലാസിൽ–13, ഏഴാം ക്ലാസിൽ–7, എട്ടാം ക്ലാസിൽ–1 ഒൻപതാം ക്ലാസിൽ–1 വീതമാണ് ഒഴിവുകൾ. അപേക്ഷകൾ ഈമാസം 15നകം ലഭിക്കണം. ഫോൺ: 7902544637.
ഒറ്റത്തവണ തീർപ്പാക്കൽ 30 വരെ നീട്ടി
ചെങ്ങന്നൂർ ∙ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ കുടിശിക ശതമാനവും നിഷ്ക്രിയ ആസ്തിയും കുറയ്ക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ ഉണ്ടായിരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ചെങ്ങന്നൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ 30 വരെ ഈ പദ്ധതിയിലെ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് ഡി. വിജയകുമാർ അറിയിച്ചു.