തുറവൂർ∙ അരൂർ –തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ചന്തിരൂർ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. കാന നിർമാണം എങ്ങുമെത്താത്തതാണ് പാതയിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
ഒറ്റ മഴയിൽ ദേശീയ പാത 66 ചന്തിരൂരിൽ ഉയരപ്പാത നിർമാണ മേഖല വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ കാൽനട യാത്രികർ പോലും ദുരിതം അനുഭവിക്കുകയാണ്.
ചന്തിരൂർ സ്കൂളിനു സമീപം പില്ലർ 82 മുതൽ 88 വരെയുള്ള റോഡിന്റെ ഇരു ഭാഗവും ചെളിക്കുഴമ്പായിട്ടുണ്ട്.
വിദ്യാർഥികളും സ്ത്രീകളുമെല്ലാം റോഡു മുറിച്ചു കടക്കാൻ ഏറെ കഷ്ടപ്പെടുകയാണ്. വഴുക്കലിൽ തെന്നിവീണു ചില യാത്രികർക്ക് പരുക്കേൽക്കുന്നുണ്ട്.
പെയ്ത്തു വെള്ളം സർവീസ് റോഡിന്റെ താഴ്ന്ന ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നതും നാട്ടുകാർക്ക് ദുരിതമാകുന്നു.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 80 ശതമാനം ജോലികളും പൂർത്തിയായെങ്കിലും കാന നിർമാണം എങ്ങുമെത്താത്ത സ്ഥിതിയാണ്.
പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ കാന നിർമാണത്തിനായി കുഴിയെടുക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ കരാർ കമ്പനി നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തിൽ പണി പൂർത്തിയാകാതെ കിടക്കുന്ന ഭാഗങ്ങളിൽ കടകൾ തുറക്കാൻ കഴിയാത്ത ഗതികേടിലാണ് വ്യാപാരികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

