ആലപ്പുഴ∙ ദേശീയപാത 66ൽ ജില്ലയിൽ റോഡ് നിരപ്പാക്കാൻ വ്യാപകമായി ചെളി ഉപയോഗിക്കുന്നെന്ന് ആക്ഷേപം.വേമ്പനാട് കായൽ, കായംകുളം കനാൽ എന്നിവിടങ്ങളിൽ നിന്നു കുഴിച്ചെടുക്കുന്ന ചെളി കലർന്ന മണ്ണ് ഉപയോഗിച്ചു റോഡ് ഉയർത്തുന്നെന്നാണു പരാതി. കായലിൽ നിന്നു മണ്ണെടുത്ത് തുടങ്ങിയപ്പോൾ വിവിധ ഘട്ടങ്ങളിലായി കഴുകി ചെളി പൂർണമായി ഒഴിവാക്കിയാണു റോഡ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പാത നിർമാണം വേഗം തീർക്കാൻ കിട്ടുന്ന മണ്ണ് അരിച്ചെടുക്കാതെ നേരിട്ടു റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നെന്നാണ് ആക്ഷേപം.
പരാതികളെ തുടർന്നു ജില്ലയിൽ ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണിനെക്കുറിച്ച് അന്വേഷിക്കുമെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. ചെളി ഉപയോഗിക്കുന്നെന്ന ആരോപണം സംബന്ധിച്ചു സാങ്കേതിക സമിതിയെ നിയോഗിച്ച് അന്വേഷണം നടത്താൻ കലക്ടർ ജില്ലയിലെ ദേശീയപാത നിർമാണച്ചുമതലയുള്ള രണ്ടു പ്രോജക്ട് ഡയറക്ടർമാർക്കും നിർദേശം നൽകി.
മണ്ണ് എത്തേണ്ടിടത്തു ചെളി എങ്ങനെ വന്നെന്നു നോക്കുമെന്നും നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു.
അടിപ്പാതയിലും ആശങ്ക
കലവൂരിനു സമീപം കെഎസ്ഡിപി ജംക്ഷനിൽ നിർമിച്ച അടിപ്പാതയുടെ പാർശ്വഭിത്തി അസ്വാഭാവികമായി തള്ളിയതു സംബന്ധിച്ചും യാത്രികർ ആശങ്കയിൽ. പടിഞ്ഞാറു വശത്തെ പാർശ്വഭിത്തിയുടെ താഴ്ഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്.
ഇതിനു മുകളിലായുള്ള ഭാഗമാണു പുറത്തേക്കു തള്ളിയ നിലയിലുള്ളത്. മുകൾ ഭാഗം ഉള്ളിലേക്കു വലിഞ്ഞ നിലയിലുമാണ്.
ഇതേ അടിപ്പാതയുടെ എതിർവശത്തെ പാർശ്വഭിത്തിയിൽ ഇത്രയും വളവില്ലെന്നും യാത്രികർ പറയുന്നു.മഴക്കാലത്ത് ഈ ഭാഗത്ത് പാർശ്വഭിത്തിയിലെ വിടവുകൾക്കിടയിലൂടെ മണ്ണ് ഒഴുകി സർവീസ് റോഡിലേക്കു വരുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
ആശങ്കപ്പെടാനില്ലെന്നും പാർശ്വഭിത്തിയിലെ വളവ് സ്വാഭാവികമാണെന്നുമാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

