ഹരിപ്പാട്∙ കാരിച്ചാലിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മിന്നലേറ്റ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു. ഹരിപ്പാട് വെട്ടുവേനി പടിക്കലേത്ത് വടക്കതിൽ എം.
മഹേഷ് കുമാർ (39) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാരിച്ചാൽ പള്ളിക്കു പടിഞ്ഞാറ് മരം വെട്ടുന്നതിനിടെ കഴിഞ്ഞശനിയാഴ്ച രാവിലെ 11.30ന് ആയിരുന്നു അപകടം.
ഹരിപ്പാട് തുലാംപറമ്പ് സൗത്ത് വലിയ പറമ്പിൽ ബിനു (45) സംഭവ ദിവസംതന്നെ മരിച്ചു. ബിനുവും മഹേഷ് കുമാറും അടുത്തടുത്തുള്ള മരങ്ങളുടെ മുകളിൽ കയറി ശിഖരം മുറിക്കുകയായിരുന്നു.
ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. പെട്ടെന്നുണ്ടായ മിന്നലിൽ രണ്ടുപേരും മരത്തിൽ നിന്നു തെറിച്ചു താഴെവീണു.
ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മഹേഷ് കുമാറിനെ പിന്നീട് പരുമലയിൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

