ആലപ്പുഴ∙ എല്ലാ കാര്യത്തിലും കേരളം ‘നമ്പർ വൺ’ ആണെങ്കിൽ ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷ്ടിച്ചതിലും നമ്പർ വൺ ആണെന്നു മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. കെപിസിസി സംസ്കാരസാഹിതി തെക്കൻ മേഖലാ ക്യാംപിൽ ‘സംസ്കാരവും രാഷ്ട്രീയവും –ഇന്ന്, നാളെ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളിലും കേരളം നമ്പർ വൺ ആണ്.
പക്ഷേ എത്രയോ കാര്യങ്ങളിൽ പിന്നിലുമാണ്. എല്ലാത്തിലും നമ്പർ വൺ എന്നു പറഞ്ഞാൽ ഇനി വളരാനില്ലെന്നാണ് അർഥം– സുധാകരൻ പറഞ്ഞു.
‘‘ഇക്കാലത്തിനിടെ വേറെ ഒരു പാർട്ടിയിലും ഞാൻ പോയിട്ടില്ല. ഗവർണർ സ്ഥാനം ഉൾപ്പെടെ എന്തും തരാമെന്നു പറഞ്ഞു ബിജെപിക്കാർ വീട്ടിൽ വന്നു വിളിച്ചിട്ടുണ്ട്. എന്നാൽ എന്റെ പ്രത്യയശാസ്ത്രത്തെ ഞാൻ വിറ്റിട്ടില്ല.
കമ്യൂണിസ്റ്റുകാർ കോൺഗ്രസിന്റെ ചർച്ചാവേദിയിൽ പോകരുതെന്നു പറയുന്നത് ‘വാട്ടർ ടൈറ്റ് കംപാർട്ടുമെന്റു’കളായി രാഷ്ട്രീയപാർട്ടികൾ പ്രവർത്തിക്കുന്നതിനാലാണ്’’– സുധാകരൻ പറഞ്ഞു.
സംസ്കാര സാഹിതി ജനറൽ സെക്രട്ടറി കെ.എം.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ആർ.മഹേഷ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, എ.കബീർ, ഷിജു സ്കറിയ, തോമസ് പാലത്ര എന്നിവർ പ്രസംഗിച്ചു. പാട്ടെഴുത്ത്: പ്രതിഭയുടെ സാമൂഹിക പ്രതിബദ്ധത–എന്ന വിഷയം ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കൽ അവതരിപ്പിച്ചു.
ചലച്ചിത്രഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, സുകു പാൽക്കുളങ്ങര, വിതുര സുധാകരൻ, ഷാൻ പത്തനാപുരം എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]