കായംകുളം∙ കെപിഎസി ജംക്ഷനിൽ മധുകണം എന്ന പേരിൽ ഹണി ഹോർട്ടികോർപ് ഔട്ലെറ്റ് ആരംഭിച്ചു. കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന തേൻ ആധുനിക സംവിധാനത്തിൽ സംസ്കരിച്ച് അമൃത് ഹണി എന്ന പേരിലാണ് വിൽക്കുന്നത്.
വൻതേൻ, കാട്ടുതേൻ, ചെറുതേൻ എന്നിവയ്ക്കു പുറമേ ഇഞ്ചിത്തേൻ, മഞ്ഞൾത്തേൻ, വെളുത്തുള്ളിത്തേൻ, നെല്ലിക്കത്തേൻ എന്നിവയും ലഭിക്കും. വയനാടൻ മുളയരി, ചാമയരി, ഗന്ധകശാലയരി, തിന എന്നിങ്ങനെ ഔഷധമൂല്യമുള്ള ധാന്യങ്ങളും തേൻ മെഴുക് ഉപയോഗിച്ചുള്ള സൗന്ദര്യവർധക വസ്തുക്കളും ഹണി കോള പാനീയവും വിൽപനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]