ആലപ്പുഴ∙ പുന്നമട സായ് പരിശീലന കേന്ദ്രത്തിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ സായ് കയാക്കിങ് ആൻഡ് കനോയിങ് ചാംപ്യൻഷിപ്പിൽ ആദ്യ ദിനം മെഡൽ കൊയ്ത്തുമായി ആതിഥേയർ.
ജൂനിയർ വിഭാഗത്തിൽ 11 മെഡലുകളും സീനിയർ വിഭാഗത്തിൽ 12 മെഡലുകളുമാണ് ആലപ്പുഴ സായ് കേന്ദ്രം നേടിയത്. ഇതിൽ 11 സ്വർണ മെഡലുകളുണ്ട്.
ജൂനിയർ വിഭാഗത്തിൽ 6 സ്വർണം, 4 വെള്ളി, ഒരു വെങ്കലം എന്നിവയുമായി 43 പോയിന്റാണ് ആലപ്പുഴ സായിക്ക്. രണ്ടാമതുള്ള ജഗത്പുർ സായിക്ക് 21 പോയിന്റ് മാത്രമാണുള്ളത്.
സീനിയർ വിഭാഗത്തിൽ 5 സ്വർണം, 4 വെള്ളി, ഒരു വെങ്കലവുമായി 38 പോയിന്റുമായി ഭോപാൽ സായിയാണ് ഒന്നാമത്.
5 സ്വർണവും 3 വീതം വെള്ളിയും വെങ്കലവുമായി 37 പോയിന്റുമായി ആലപ്പുഴ സായ് തൊട്ടുപിന്നിലുണ്ട്. കയാക്കിങ്ങിൽ ആലപ്പുഴയുടെ എം.ജെ.ബാലമുരളി, വി.എസ്.അശ്വിൻകേഷ്, ആരതി രഞ്ജിത്, എസ്.വൃന്ദ എന്നിവർ രണ്ടു വീതം സ്വർണ മെഡലുകൾ നേടി.
കനോയിങ്ങിൽ നക്ഷത്ര സന്തോഷ് മൂന്നു സ്വർണ മെഡലുകൾ നേടി. അനാമിക സന്തോഷ്, ഡോളിന ദേവി എന്നിവർ രണ്ടു വീതം മെഡലുകളും നേടി.
ചാംപ്യൻഷിപ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ രജത് ശർമ, ഹൈ പെർഫോമൻസ് മാനേജർ ദിലീപ് ബെനിവാൾ, ചീഫ് കോച്ച് പി.ടി.പൗലോസ്, സിജികുമാർ എന്നിവർ പ്രസംഗിച്ചു.
മത്സരം 10നു സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]