നെടുമുടി ∙ പമ്പയാറ്റിൽ വീണു മുങ്ങിത്താഴ്ന്ന 6 വയസ്സുകാരിക്കു രക്ഷകയായി 7 വയസ്സുകാരി. നെടുമുടി പഞ്ചായത്ത് 4–ാം വാർഡിൽ പൊള്ളയിൽചിറ വീട്ടിൽ ഉണ്ണിയുടെയും സബിതയുടെയും മകൾ ശിവപ്രിയ ആണു (7) ബന്ധുവായ അഭിനന്ദയെ (6) ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നത്. ശിവപ്രിയയുടെ അച്ഛന്റെ സഹോദരി സന്ധ്യയുടെ മകളാണ് അഭിനന്ദ.
പുളിങ്കുന്ന് സ്വദേശിയായ അഭിനന്ദ അമ്മ വീട്ടിൽ ഓണത്തിനു വന്നതായിരുന്നു.
ഇന്നലെ രാവിലെയാണ് ഇരുവരും പല്ലുതേക്കാനായി വീടിനു മുന്നിലുള്ള പമ്പയാറ്റിൽ എത്തിയത്. ഇതിനിടെ അഭിനന്ദ കാൽ തെറ്റി പമ്പയാറ്റിലേക്കു വീണു. വെള്ളത്തിൽ വീണ അഭിനന്ദയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് ശിവപ്രിയ കരയ്ക്കു കയറ്റുകയായിരുന്നു.
ബഹളം കേട്ടു രക്ഷാകർത്താക്കൾ എത്തിയപ്പോൾ ശിവപ്രിയ അഭിനന്ദയെ കരയിൽ എത്തിച്ചിരുന്നു. പൊങ്ങ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണു ശിവപ്രിയ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]