മാന്നാർ ∙ ചെന്നിത്തല സന്തോഷ് ട്രോഫി ജലോത്സവത്തിൽ ഹാട്രിക്കോടെ അമ്പലക്കടവൻ ജേതാവായി. ചെന്നിത്തല വാഴക്കൂട്ടം കടവ് സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെന്നിത്തല പുത്താനാറിലെ വാഴക്കൂട്ടംകടവ് നെട്ടയത്തിൽ നടന്ന 40ാം ജലമേളയിൽ വെപ്പ് എ ഗ്രേഡ് വിഭാഗ മത്സരത്തിൽ സോളി മേൽപാടം ക്യാപ്റ്റനായ വെട്ടത്തേരി ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ വെപ്പ് വള്ളം അശ്വന്ത് ഞാഞ്ഞൂർ ക്യാപ്റ്റനായ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ജയ്ഷോട്ട് വള്ളത്തെ പിന്തള്ളിയാണ് സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്.
ആശാ പുളിക്കക്കളം മൂന്നാം സ്ഥാനം നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ പി.ജി.കരിപ്പുഴ ഒന്നാംസ്ഥാനവും പുന്നത്ര പുരയ്ക്കൽ രണ്ടാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി വിഭാഗത്തിൽ ദാനിയേൽ ഒന്നും ശ്രീഭദ്ര രണ്ടാം സ്ഥാനവും നേടി. പൊതുസമ്മേളന ഉദ്ഘാടനം മന്ത്രി സജി ചെറിയാനും ജലോത്സവം ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ്.
എംപിയും നിർവഹിച്ചു. മത്സരങ്ങൾ ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്.
സേതുലക്ഷ്മി അധ്യക്ഷയായി. ക്ലബ് ജനറൽ കൺവീനർ ജിനു ജോർജ്, കൺവീനറുമാരായ തോമസ് കുട്ടി കടവിൽ , പി.ജെ. റോമിയോ, തമ്പി കൗണടിയിൽ, സെക്രട്ടറി ബി.
സുനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കായംകുളം ഡിവൈഎസ്പി ടി.
ബിനുകുമാർ സമ്മാന വിതരണം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]