നീലംപേരൂർ ∙ പടയണിക്കാഴ്ചകളിലേക്കു മിഴി തുറന്ന് നീലംപേരൂർ ഗ്രാമം. നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം പടയണിക്ക് ചൂട്ടുവയ്പു ചടങ്ങോടെ തുടക്കമായി.
ദേവീനടയിൽ നിന്നും ചേരമാൻ പെരുമാൾ സ്മാരകത്തിൽ നിന്നും അനുജ്ഞ വാങ്ങിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ചേരമാൻ പെരുമാൾ നീലംപേരൂരിൽ താമസിച്ചിരുന്നുവെന്ന സങ്കൽപവുമായി ഈ ചടങ്ങുകൾക്ക് ബന്ധമുണ്ട്.
ക്ഷേത്ര ശ്രീകോവിലിൽ നിന്നു പകർന്നു നൽകിയ കനൽ ഉപയോഗിച്ച് ചൂട്ടുകറ്റ ജ്വലിപ്പിച്ചതോടെ പടയണിക്കാലം ആരംഭിച്ചു.
21ന് രാത്രി 12.30നാണ് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. 9 വരെ രാത്രി 10നു ചൂട്ടുപടയണി.
10 മുതൽ 13 വരെ പൂമരം, തട്ടുകുട, പാറാവളയം, കുടംപൂജകളി, തോത്താകളി. 14 മുതൽ പ്ലാവിലക്കോലം തുടക്കം.
20ന് രാവിലെ 9ന് ചിറമ്പ്കുത്ത് ആരംഭം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]