സ്പോട്ട് അഡ്മിഷൻ
ചേർത്തല ∙ കെവിഎം എൻജിനീയറിങ് കോളജിൽ എംബിഎ, എംസിഎ, സ്പോട്ട് അഡ്മിഷൻ നടത്തും. ലാപ്സ് ആകുന്ന സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ എഴുതാത്തവർക്കും മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പ്രകാരം ചേരാൻ അവസരമുണ്ട്. രേഖകളുമായി 15ന് മുൻപ് കോളജിന്റെ വാരനാട് ക്യാംപസിൽ എത്തണം. 9495990787
ചതയം ജലോത്സവം ഇന്ന്
ചെങ്ങന്നൂർ ∙ ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം ഇന്ന് 2.30 ന് ഇറപ്പുഴ നെട്ടയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ചതയം ജലോത്സവ സമിതി ചെയർമാൻ എം.വി.ഗോപകുമാർ അധ്യക്ഷത വഹിക്കും. ഔഷധി ചെയർപഴ്സൻ ശോഭന ജോർജ് മുഖ്യപ്രഭാഷണം നടത്തും.
പടിഞ്ഞാറൻ മേഖലയിലെ പള്ളിയോടക്കരകളിൽ നിന്നുള്ള പത്തോളം ടീമുകൾ മത്സരിക്കും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും ഏർപ്പെടുത്തിയിട്ടുണ്ട്.
പറയ്ക്കെഴുന്നള്ളിപ്പ് 8 മുതൽ
മാരാരിക്കുളം ∙ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളിപ്പ് 8 മുതൽ 29 വരെ നടക്കും.
8ന് പുതുകുളങ്ങര, 9ന് ചെറുവള്ളിശേരി, 10ന് പൂപ്പള്ളിക്കാവ്, 11ന് പൊക്ലാശേരി, 12ന് കണിച്ചുകുളങ്ങര, 13ന് പാണകുന്നം, 15ന് കഞ്ഞിക്കുഴി, 16ന് വരക്കാടി, 17ന് മുഹമ്മ, 18ന് പെരുന്തുരുത്ത്, 19ന് മാരാരിക്കുളം, 20ന് മണ്ണഞ്ചേരി, 21ന് ചെറിയ കലവൂർ, 22ന് പ്രീതികുളങ്ങര, 23ന് വളവനാട്, 24ന് കലവൂർ, 25ന് മാരൻകുളങ്ങര, 26ന് വലിയ കലവൂർ, 27ന് പാതിരപ്പള്ളി, 28ന് കോർത്തുശേരി, 29ന് പൊള്ളേത്തൈ എന്നിവിടങ്ങളിലാണ് പറയെടുപ്പ് നടക്കുക. ദിവസവും രാവിലെ 8 ന് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കും.
മീലാദ് സമ്മേളനവും മൗലീദ് സദസ്സും ഇന്ന്
പൂച്ചാക്കൽ ∙ അരൂക്കുറ്റി മാടവനച്ചിറ മജ്ലിസുറഹ്മത്ത് മൗലിദ് സംഘത്തിന്റെ നേതൃത്വത്തിൽ മീലാദ് സമ്മേളനവും മൗലീദ് സദസ്സും ഇന്നു രാവിലെ 9 മുതൽ കാട്ടുപുറം കെ.കെ.പി.ജെ ഓഡിറ്റോറിയത്തിൽ നടക്കും.
ചതയദിനാഘോഷം ഇന്ന്
ആലപ്പുഴ∙ ശ്രീനാരായണഗുരുദേവന്റെ 171മത് ജയന്തി ആഘോഷം തുമ്പോളി 478ാം നമ്പർ എസ്എൻഡിപി ശാഖയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ഇന്നു രാവിലെ 8.15ന് ശാഖായോഗം പ്രസിഡന്റ് വി.ബി.രണദേവ് പതാക ഉയർത്തും. 8.30ന് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ചതയദിന വിളംബര ബൈക്ക് റാലി, വൈകിട്ട് 4.00 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചതയദിന ഘോഷയാത്ര.
മംഗലത്ത് മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ചതയദിന ഘോഷയാത്ര ശങ്കരൻമൂപ്പൻ സ്മാരക ശാഖായോഗ ഗുരു മന്ദിരത്തിൽ എത്തിച്ചേരും. 5ന് സമ്മേളനം അമ്പലപ്പുഴ എസ്എൻഡിപി യൂണിയൻ കൗൺസിലർ വി.ആർ.
വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം പ്രവർത്തകരുടെ തിരുവാതിര,ഗുരുപൂജ, സമൂഹപ്രാർഥന,പുഷ്പാർച്ചന എന്നിവയും നടക്കും.
മനോരമയിൽ വിദ്യാരംഭം; റജിസ്ട്രേഷൻ തുടരുന്നു; റജിസ്ട്രേഷന് ഫോൺ: 0477 2240551
ആലപ്പുഴ ∙ മലയാള മനോരമ ആലപ്പുഴ യൂണിറ്റിൽ നടക്കുന്ന വിദ്യാരംഭം ചടങ്ങിൽ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കാൻ ഇക്കൊല്ലവും പ്രമുഖരായ ഗുരുക്കൻമാർ എത്തും.
വിജയദശമി ദിനമായ ഒക്ടോബർ രണ്ടിനു രാവിലെ മുതലാണു വിദ്യാരംഭം ചടങ്ങ്. വിവിധ മേഖലകളിലെ 5 പ്രഗൽഭരാണു ഗുരുക്കൻമാരായി എത്തുന്നത്.
റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവിയും മുൻ കേരള ഡിജിപിയുമായ പി.കെ.ഹോർമിസ് തരകൻ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, കിഫ്ബി അഡിഷനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മുൻ ഗവ. സെക്രട്ടറിയുമായ മിനി ആന്റണി, ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
ബി.പത്മകുമാർ, ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാർ എന്നിവരാണു കുരുന്നുകളെ ആദ്യാക്ഷരം എഴുതിക്കാൻ എത്തുന്നത്. പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ലഭിക്കും.
സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കാൻ താൽപര്യമുള്ളവർ വാട്സാപ് നമ്പർ കൂടി നൽകണം. വിദ്യാരംഭത്തിനുള്ള റജിസ്ട്രേഷൻ തുടരുകയാണ്.
റജിസ്ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പേരു നൽകാം.
ഫോൺ: 0477 2240551. മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സൗകര്യം ലഭിക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]