
തുറവൂർ∙ യാത്രയ്ക്കിടെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ എൻജിൻ ഭാഗത്ത് നിന്നു പുക ഉയർന്നത് യാത്രക്കാരെ ഭീതിയിലാക്കി. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
എറണാകുളത്ത് നിന്നു ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ബസ്. തുറവൂരിൽ എത്തിയപ്പോൾ ബസിനുള്ളിൽ അസഹ്യമായ പ്ലാസ്റ്റിക് കത്തിയ മണം അനുഭവപ്പെടുകയും തുടർന്ന് ബസിന്റെ മുൻഭാഗത്ത് നിന്നു പുക ഉയരുകയായിരുന്നു.
ഡ്രൈവർ ബസ് ആലയ്ക്കാപറമ്പിനു സമീപം പാതയോരത്ത് നിർത്തി യാത്രക്കാരെ സുരക്ഷിതമായി ബസിനുള്ളിൽ നിന്നിറക്കി. ഇതിനിടെ വൻതോതിൽ പുക ഉയർന്നു.
ചേർത്തലയിൽ നിന്നുള്ള അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്തു പുക ഒഴിവാക്കി ബാറ്ററിയുമായുള്ള കണക്ഷൻ വിഛേദിച്ചു. പിന്നീട് കെഎസ്ആർടിസി ചേർത്തല ഡിപ്പോയിൽ നിന്നുള്ള എൻജിനീയർമാർ പരിശോധന നടത്തുകയും ഷോർട് സർക്കീറ്റാണ് പുക ഉയരാൻ കാരണമെന്ന് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]