
രക്ഷാകർത്താക്കൾ സുരക്ഷാ കർത്താക്കളായി; രേഖകളില്ലാത്ത വാഹനം പിടികൂടി മോട്ടർ വാഹന വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ രേഖകളില്ലാത്ത വാഹനം മോട്ടർ വാഹന വകുപ്പ് പിടികൂടി. കഴിഞ്ഞദിവസം ഒരു രക്ഷിതാവ് നൽകിയ വിവരത്തെ തുടർന്നു നിയമം പാലിക്കാതെ സ്കൂൾ വിദ്യാർഥികളെ കയറ്റി പോയ സ്വകാര്യ വാഹനം ജോയിന്റ് ആർടി ഓഫിസിലെ എംവിഐമാരായ കെ.എസ്.പ്രമോദ്, അനൂപ് നടേശൻ, എഎംവിഐമാരായ പ്രസന്നകുമാർ, ദിനൂപ് എന്നിവർ മഫ്തിയിൽ പിന്തുടർന്നു പിടികൂടി.
രേഖകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ ഒരു മാസമായി വാഹനം ഇൻഷുറൻസ് ഇല്ലാതെയാണു സഞ്ചരിക്കുന്നതെന്നും കണ്ടെത്തി. സ്കൂൾ ഡ്യൂട്ടിയിലാണ് എന്നു സൂചിപ്പിക്കുന്ന ബോർഡും വാഹനത്തിൽ ഇല്ലായിരുന്നു. സ്കൂൾ കുട്ടികളെ സുരക്ഷിതരായി വീട്ടിലെത്തിച്ചശേഷം വാഹനം പിടിച്ചെടുത്തതായി ജോയിന്റ് ആർടിഒ എം.ജി.മനോജ് അറിയിച്ചു.