
ആലപ്പുഴ ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ്, തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
താൽക്കാലിക അധ്യാപകർ
അമ്പലപ്പുഴ∙ ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 10ന് രാവിലെ 11ന്.
സൗജന്യ റേഷൻ വിതരണം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ ട്രോളിങ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. അപേക്ഷ ഫോം മത്സ്യഭവനിൽ ലഭ്യമാണ്. 13 ന് മുൻപ് അപേക്ഷ നൽകണം. മുൻ വർഷങ്ങളിൽ സൗജന്യ റേഷൻ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വനിത സെൽഫ് ഡിഫൻസ് പരിശീലക നിയമനം
ആലപ്പുഴ ∙ ജില്ലാ പഞ്ചായത്ത് സ്ത്രീസൗഹൃദ കേന്ദ്രത്തിലെ സെൽഫ് ഡിഫൻസ് കേന്ദ്രത്തിൽ വനിതാ സെൽഫ് ഡിഫൻസ് പരിശീലകയെ നിയമിക്കുന്നു. പ്രായപരിധി 20 – 35. തയ്ക്വാൻഡോ പ്രാവീണ്യം തെളിയിക്കുന്ന അസ്സൽ രേഖകളുമായി 12ന് 2നു മണിക്ക് ജില്ലാ പഞ്ചായത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. 0477-2252496, 2253836.
കയർ പരിശീലന കോഴ്സ്
ആലപ്പുഴ ∙ കലവൂരിലെ കയർ ബോർഡ് ദേശീയ കയർ പരിശീലന കേന്ദ്രത്തിലെ കയർ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ജൂലൈ ഒന്നിനു കോഴ്സ് തുടങ്ങും. 20% സീറ്റ് പട്ടിക വിഭാഗത്തിനാണ്. പ്രായപരിധി 18 – 50. അപേക്ഷാ ഫോം പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലും കയർ ബോർഡ് വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ 19നു മുൻപ് അസിസ്റ്റന്റ് ഡയറക്ടർ, കയർ ബോർഡ്, ദേശീയ കയർ പരിശീലന കേന്ദ്രം, ഭാരത സർക്കാർ, കലവൂർ പിഒ, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.
വനിതാ കമ്മിഷൻ അദാലത്ത് 13ന്
ആലപ്പുഴ ∙ സംസ്ഥാന വനിതാ കമ്മിഷൻ മെഗാ അദാലത്ത് 13നു രാവിലെ 10ന് ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസ് ഹാളിൽ നടക്കും.
റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ മാരാരിക്കുളം,ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെസ്റ്റ് ഹൗസ് ഗേറ്റ് 11നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും. വാഹനങ്ങൾ ബീച്ച് ഗേറ്റ് വഴി പോകണം.
കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം
ആലപ്പുഴ ∙ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.ore/gci എന്ന വെബ് സൈറ്റ് വഴി 30ന് അകം അപേക്ഷിക്കണം. 04772237175, 8907868519.
11ന് സൂപ്പർ ക്ലോറിനേഷൻ
ആലപ്പുഴ∙ ജല അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ് പമ്പ് ഹൗസിലും ആര്യാട് പഞ്ചായത്തിന്റെ പമ്പ് ഹൗസിലും സൂപ്പർ ക്ലോറിനേഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലപ്പുഴ നഗരസഭയിലെ ചാത്തനാട്, സനാതനം, മന്നത്ത്, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, മുല്ലക്കൽ, എ.എൻ പുരം, പഴവീട്, സനാതനപുരം, കൈതവന, കളർകോട്, പാലസ്, എം.ഒ വാർഡ്, പള്ളാത്തുരുത്തി, തിരുവമ്പാടി വാർഡുകളിലുള്ളവരും ആര്യാട് പഞ്ചായത്തിലെ 1 മുതൽ 15 വരെയുള്ള വാർഡുകളിൽ ഉള്ളവരും 11ന് ജല അതോറിറ്റിയുടെ ശുദ്ധജലം ഉപയോഗിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.
ബേക്കിങ് വർക്ഷോപ്
ആലപ്പുഴ ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 ദിവസത്തെ ബേക്കിങ് വർക്ഷോപ് നടത്തുന്നു. താൽപര്യമുള്ളവർ 16ന് രാവിലെ 10.30ന് അഭിമുഖത്തിനു ഹാജരാകണം.
എസ്ഡി കോളജ് ബിരുദ പ്രവേശനം
ആലപ്പുഴ ∙ എസ്ഡി കോളജിൽ ബിരുദ പ്രവേശനത്തിനു മാനേജ്മെന്റ് സീറ്റിലേക്ക് www.sdcollege.in എന്ന സൈറ്റ് മുഖേന അപേക്ഷിക്കാം. 04772269350
എംബിഎ പ്രവേശനം
ആലപ്പുഴ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്രയിൽ ഫുൾടൈം എംബിഎ പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് 10ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. 04772267602.
പിജിഡിസിഎ ഡിസിഎ കോഴ്സുകൾ
ചേർത്തല∙ പള്ളിപ്പുറം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഡിസിഎ (ആറുമാസം), പിജിഡിസിഎ (ഒരുവർഷം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13ന് മുൻപ് അപേക്ഷ നൽകണം. 8075137917, 047802552828
താൽക്കാലിക അധ്യാപകർ
തണ്ണീർമുക്കം∙ തണ്ണീർമുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി സീനിയർ അധ്യാപക ഒഴിവിലേക്ക് അഭിമുഖം 10ന് രാവിലെ 10ന്.
വയലാർ∙ വയലാർ രാമവർമ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കണക്ക്, ഇംഗ്ലിഷ്, നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 10ന് രാവിലെ 10ന്.
പട്ടണക്കാട്∙ പട്ടണക്കാട് എസ്സിയുജിവി എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഒഴിവ്. അഭിമുഖം 10ന് വൈകിട്ട് 3ന്.
∙പട്ടണക്കാട് എസ്സിയുജിവി എച്ച്എസ്എസിൽ ഇക്കണോമിക്സ് (സീനിയർ), സുവോളജി, കെമിസ്ട്രി (ജൂനിയർ) വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 10ന് രണ്ടിന് സ്കൂൾ ഓഫിസിൽ.
പൂച്ചാക്കൽ ∙ തിരുനല്ലൂർ ഗവ. എച്ച്എസ്എസിൽ മലയാളം, ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 10ന് 10ന് സ്കൂളിൽ നടക്കും.
പൂച്ചാക്കൽ ∙ ശ്രീകണ്ഠേശ്വരം എസ്എൻ എച്ച്എസ്എസിൽ കണക്ക്, ഇക്കണോമിക്സ്, കൊമേഴ്സ് (ജൂനിയർ), സോഷ്യോളജി വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 13ന് 11ന് സ്കൂളിൽ നടത്തും.
അധ്യാപക ഒഴിവ്
അമ്പലപ്പുഴ∙ ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 10ന് രാവിലെ 11ന്.