
സർക്കാരിന്റെ നാലാം വാർഷികാഘോഷം: എന്റെ കേരളം പ്രദർശന– വിപണന മേള ആലപ്പുഴയിൽ
ആലപ്പുഴ ∙ സർക്കാരിന്റെ മുൻഗണന എന്നത് സാധാരണക്കാരന്റെ മുഖവും മനസ്സും ആയിരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. അതിദരിദ്രർ സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല എന്നത് സർക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നു.
അതിദരിദ്രരില്ലാത്ത കേരളത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2025 നവംബർ ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് മന്ത്രി പി.പ്രസാദ് പ്രസംഗിക്കുന്നു.
മന്ത്രി സഭയുടെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദർശന-വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, എം.എസ്.അരുൺകുമാർ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, ജില്ലാ കലക്ടർ അലക്സ് വർഗീസ്, സബ് കലക്ടർ സമീർ കിഷൻ, എഡിഎം ആശ സി.ഏബ്രഹാം, പി.വി.സത്യനേശൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]