
ചെങ്ങന്നൂർ നഗരത്തിലെ ഗതാഗത പരിഷ്കാരം 7 മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനുള്ള പരിഷ്കാരം 7 മുതൽ നടപ്പാക്കും. ഗതാഗതപരിഷ്കാരം നടപ്പാകുന്നതോടെ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം പരിഷ്കാരം സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്കു പരിഹാരം കാണാതെയാണ് ഇവ നടപ്പാക്കുന്നതെന്ന് ആക്ഷേപമുണ്ട്.തുടക്കത്തിൽ മോട്ടർവാഹന വകുപ്പും പൊലീസും ഹോം ഗാർഡുകളും നിർദേശങ്ങളുമായി ഉണ്ടാകും. അടുത്ത ഘട്ടത്തിൽ കല്ലിശേരിയിലും സമീപത്തും കൂടുതൽ ദിശാബോർഡുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ടെന്നു ജോയിന്റ് ആർടിഒ പറഞ്ഞു.
പരിക്ഷാരം ഇങ്ങനെ
കാറുകൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടർ വാഹനങ്ങൾ (എൽഎംവി) കല്ലിശേരി–മംഗലം ബൈപാസ് വഴി പോകണമെന്നാണ് കല്ലിശേരിയിൽ സ്ഥാപിച്ച ദിശാബോർഡിലെ നിർദേശം. ദീർഘദൂര യാത്രക്കാർക്കാണ് ഈ മാർഗമെന്നും കല്ലിശേരി ഭാഗത്തു നിന്നു ചെങ്ങന്നൂർ നഗരത്തിലേക്കു പോകുന്ന നാട്ടുകാർ ഉൾപ്പെടെയുള്ള ഹ്രസ്വദൂര യാത്രക്കാർക്കു പതിവു പോലെ എംസി റോഡ് ഉപയോഗിക്കാമെന്നും വാഹനവകുപ്പ് അധികൃതർ പറയുന്നു.
കല്ലിശേരി, തിരുവൻവണ്ടൂർ, പ്രാവിൻകൂട് ഭാഗത്തുള്ളവർക്കു ടൗണിൽ പ്രവേശിക്കാൻ എംസി റോഡ് ഉപയോഗിക്കാം. മുളക്കുഴ, പന്തളം, കൊട്ടാരക്കര, തിരുവനന്തപുരം ഭാഗത്തേക്കു പോകേണ്ട ലൈറ്റ് മോട്ടർ വാഹനങ്ങൾ ബൈപാസിലൂടെ വേണം പോകാൻ.ബഥേൽ–ത്രിവേണി റോഡിൽ വൺവേ സമ്പ്രദായം നടപ്പാക്കുമ്പോൾ ഈ റോഡരികിലെ താമസക്കാർക്ക് ഇളവു നൽകിയിട്ടുണ്ട്. പേരിശേരി മഠത്തുംപടി ഭാഗത്തു നിന്നെത്തുന്നവർ വെള്ളാവൂർ ജംക്ഷനിലെത്തി എംസി റോഡിൽ കടക്കണം.