
തിരക്കേറിയ ശബരിമല പാത: കുഴിക്കെന്ത് തിരക്കേറിയ റോഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ∙ തിരക്കേറിയ ശബരിമല പാതയാണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല, മാവേലിക്കര–കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ ഒത്ത നടുക്കാണ് അപകടക്കുഴി. അങ്ങാടിക്കലിലെ സ്വകാര്യാശുപത്രിക്കു സമീപത്തെ വളവിൽ യാത്രക്കാരെ കാത്ത് ആ കുഴിയുണ്ട്. വളവു തിരിഞ്ഞെത്തുമ്പോൾ മാത്രമേ കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടൂ. അപ്പോഴേക്കും വാഹനം കുഴിയിൽ വീണുകഴിഞ്ഞിരിക്കും. ഈ കുഴിക്കു കൂട്ടായി സമീപത്തു റോഡരികു ചേർന്നു മറ്റൊരു കുഴിയും കാണാം. ചെങ്ങന്നൂരിൽ നിന്നു കോഴഞ്ചേരി ഭാഗത്തേക്കും തിരികെയും ശബരിമല തീർഥാടകർ ഉൾപ്പെടെ എണ്ണമറ്റ യാത്രക്കാർ സഞ്ചരിക്കുന്ന പാതയിൽ അപകടകരമായി കുഴി രൂപപ്പെട്ടിട്ടും നന്നാക്കാൻ അധികൃതർ തയറാകുന്നില്ല. ഇതിനിടെ പലരും അപകടത്തിൽപെട്ടു. രാത്രിയാത്രക്കാരാണ് ഇവരിലേറെയും. വളവിൽ ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാലും വീതി കുറവായതിനാലും വാഹനങ്ങൾ വളവു തിരിയുമ്പോൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുകയാണ്. അടിയന്തരമായി കുഴികൾ നികത്താൻ നടപടി വേണം.