എടത്വ ∙ താറാവുകൾ തൂവൽ പൊഴിക്കുന്ന കാലമായതോടെ മുട്ട ഉൽപാദനം കുറഞ്ഞു.
ഇതോടെ മുട്ടയുടെ വിലയും ഉയർന്നു. അഞ്ചു മാസത്തെ മുട്ടയിടലിനു ശേഷം തൂവൽ പൊഴിച്ച് പുതിയതു വരുന്ന സമയത്ത് താറാവുകൾ മുട്ട
ഇടാറില്ല. ഇട്ടാൽ തന്നെ വളരെ അപൂർവമായി മാത്രവും.
ഉൽപാദനം കുറഞ്ഞതോടെ മുട്ട വിലയും ഉയർന്നു.
കച്ചവട സ്ഥാപനങ്ങളിൽ ഒരു മുട്ടയ്ക്ക് 12 രൂപ ഉണ്ടായിരുന്നത് 14 മുതൽ 15 വരെ ആയി.
നാടൻ മുട്ട ലഭിക്കാത്ത സ്ഥിതിയും ഉണ്ട്.
നാടൻ മുട്ട ലഭ്യത കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മുട്ട
എത്തുന്നുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്.
പരമ്പരാഗത കർഷകരിൽ നിന്നും മുട്ട ലഭിക്കാതായതോടെയാണ് വില ഉയർന്നത്.
കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന സമയവും, ഓഫ് സീസണും ഒന്നിച്ചു വന്നതും വില വർധനയ്ക്കു കാരണമായി. താറാവു മുട്ടയുടെ വില ഉയർന്നതും ലഭ്യത കുറവും ആയതോടെ നാടൻ കോഴിമുട്ട
വിലയും കൂടി. 7.50 ആയിരുന്നത്.
8 മുതൽ 9 വരെ ആയി.
സാധാരണ താറാവ് 5 മാസം വളർച്ച എത്തുന്ന സമയത്താണ് മുട്ട ഇട്ടു തുടങ്ങുന്നത്.
രണ്ടര മാസക്കാലം തുടർച്ചയായി മുട്ട ഇട്ടു കഴിയുമ്പോൾ താറാവുകൾക്ക് വിശ്രമം കൊടുക്കും.
40 ദിവസം കഴിഞ്ഞാണ് പിന്നീട് മുട്ട ഇട്ടു തുടങ്ങുന്നത്.
80 മുതൽ 90 ദിവസം തുടർച്ചയായി മുട്ടയിട്ടു കഴിയുമ്പോൾ കാൽസ്യം അടങ്ങിയ തീറ്റ നിർത്തും, അതോടൊപ്പം മറ്റു തീറ്റയുടെ അളവും കുറയ്ക്കും. ഈ സമയത്ത് താറാവുകൾ സ്വയം തൂവൽ പൊഴിച്ചു തുടങ്ങും.
40 ദിവസം ആകുന്നതോടെ വീണ്ടും പഴയപടി ആകുകയും മുട്ടയിടാൻ ആരംഭിക്കുകയും ആണ് ചെയ്യുന്നത്.
ഒരു താറാവ് കുറഞ്ഞത് ഇത്തരത്തിൽ 2.5 വർഷം മുട്ട ഇടുകയും അതിനു ശേഷം ഇതിനെ ഇറച്ചിക്കായി വിൽക്കുകയാണ് ചെയ്യുന്നത്.
സാധാരണ പുഞ്ചപ്പാടങ്ങളിൽ കൊയ്ത്ത് ആരംഭിക്കുന്നതിനു 40 ദിവസം മുൻപാണ് ഓഫ് സീസൺ സമയം കർഷകർ കണ്ടെത്തുന്നത്. പുഞ്ച കൊയ്ത്തു കഴിയുന്നതോടെ പാടത്ത് ആവശ്യാനുസരണം തീറ്റ ലഭിക്കുകയും ചെയ്യും.
ഇതേ കണക്കിലാണ് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതും. പരമ്പരാഗത കർഷകർ ഒന്നര മാസം മുൻപാണ് കുഞ്ഞുങ്ങളെ വളർത്താൻ ആരംഭിച്ചത്.
കൊയ്ത്തും, ഈസ്റ്റർ വിപണിയും കണക്കാക്കിയാണ് കുഞ്ഞുങ്ങളെ വിരിയിച്ച് എടുത്തിട്ടുള്ളത്.
കൊയ്ത്ത് ആരംഭിച്ചതോടെ ആവശ്യത്തിനു തീറ്റ ലഭിക്കും. അതാണ് ഈ സമയത്ത് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നത്.
ഈസ്റ്ററിനു മുൻപ് പൂവനും പിടയും ഏതെന്നു വ്യക്തമാകുകയും ചെയ്യും. പൂവൻ താറാവുകളെ ഇറച്ചിക്കായി വിൽക്കുകയാണ് ചെയ്യുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

