ആലപ്പുഴ ∙ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാപകനും മലങ്കര മെത്രാപ്പൊലീത്തയുമായിരുന്ന വലിയ മാർ ദീവന്നാസിയോസിന്റെ (ആറാം മാർത്തോമ്മാ) സ്മരണയ്ക്കായി ഇടവക ഏർപ്പെടുത്തിയ 16-ാമത് ആറാം മാർത്തോമ്മാ അവാർഡിന് കായംകുളം കണ്ടല്ലൂർ കൊല്ലകൽ ജി.ദേവകിയമ്മ അർഹയായി. നാൽപതിലേറെ വർഷത്തെ അധ്വാനഫലമായി നാലര ഏക്കർ സ്ഥലത്ത് തപോവനം സൃഷ്ടിച്ചെടുത്ത 92 വയസ്സുകാരിയായ ദേവകിയമ്മയ്ക്കാണ് ഈ വർഷത്തെ പത്മശ്രീ അവാർഡ് ലഭിച്ചിരുന്നു.
25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപെരുന്നാളിനോടനുബന്ധിച്ച് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ.
മാത്യൂസ് മാർ തീമോത്തിയോസ് അവാർഡ് പ്രഖ്യാപിച്ചു. കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന ആറാം മാർത്തോമ്മാ, എട്ടാം മാർത്തോമ്മാ, കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ കൊച്ചുതിരുമേനി എന്നീ പിതാക്കന്മാരുടെ സംയുക്ത ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഏപ്രിൽ 17ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അവാർഡ് സമ്മാനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

