മാന്നാർ ∙ സംസ്ഥാനപാതയിലെ മാന്നാർ ടൗണിൽ ഇന്റർലോക്ക് ചെയ്യാനെടുത്ത കുഴിയിൽപെട്ട് അപകടമുണ്ടാകുന്നതായി പരാതി. പാതയുടെ പടിഞ്ഞാറേ വശത്തു കൂടി ജലജീവൻ ശുദ്ധജല വിതരണ പദ്ധതിക്കായി എടുത്ത കുഴി കൃത്യമായി നികത്താത്തത് മൂലം വ്യാപകമായി അപകടങ്ങൾ സംഭവിക്കുന്നതായി പരാതി ഉയർന്നപ്പോൾ പൊതുമരാമത്ത് ഇവിടെ ഇന്റർലോക്ക് ചെയ്യുന്നതിന് പദ്ധതിയിട്ടു. അതുപ്രകാരം തൃക്കുരട്ടി ക്ഷേത്ര ജംക്ഷൻ മുതൽ വടക്കോട്ട് 30 മീറ്റർ ഭാഗം മണ്ണുമാന്തിയന്ത്രമുപയോഗിച്ചു കുഴിയെടുത്തു.
ഈ പ്രവൃത്തി ഓണക്കാല വിപണിയെ ബാധിക്കുമെന്ന് പറഞ്ഞ് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവിടത്തെ ജോലികൾ ഓണശേഷം നടത്താമെന്ന് തീരുമാനിച്ചു. പിന്നീട് ശേഷിച്ച ഭാഗത്തു കൂടി ഒരു മീറ്റർ വീതിയിൽ കുഴിയെടുത്തു. എന്നാൽ ഇതു വരെ ഇന്റർലോക്ക് ചെയ്യാത്തതാണ് അപകടങ്ങൾക്കു കാരണം.
മാന്നാർ ടൗണിലെ കടകളിൽ കയറണമെങ്കിൽ ഈ കുഴികൾക്കു മുകളിൽ പാലം സ്ഥാപിക്കേണ്ട അവസ്ഥായാണെന്നാണ് കടക്കാർ പറയുന്നു.
കൂടാതെ ഈ കുഴികളിൽ ഇരുചക്രവാഹനങ്ങൾ പതിച്ച് അപകടങ്ങളുണ്ടാകുന്നതും കാൽനടയാത്രക്കാർ വീഴുന്നതും പതിവു സംഭവമായി മാറി. മഴ പെയ്തതോടെ ചില ഭാഗത്തു കുഴികൾ രൂപപ്പെട്ട് ഓടരൂപത്തിലായി. അപകടങ്ങൾ പെരുകുന്നതിനു മുൻപ് കുഴികൾക്കു മുകളിൽ ഇന്റർലോക്ക് ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]