കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
കലവൂർ ∙ സെക്ഷനിലെ കവിത ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെയും സാഗർ പ്രിന്റേഴ്സ്, ദേവീ പ്രഭ എന്നിവിടങ്ങളിൽ 10 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ ജോബ്, വ്യാസപുരം, രാമവർമ എന്നിവിടങ്ങളിൽ ഇന്നു പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ഖാദിരിയ, കമ്പിവളപ്പ്, ഗുരുമന്ദിരം, പമ്പ് ഹൗസ്, ഐഷ, ഹാർബർ, മംഗ്ലാവിൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
വാക്ക് ഇൻ ഇന്റർവ്യൂ
ചെങ്ങന്നൂർ ∙ നഗരസഭ ജനകീയാസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുന്ന ജാഗ്രത സമിതി, ജെൻഡർ റിസോഴ്സ് സെന്റർ എന്നീ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 10നു രാവിലെ 10.30നു നഗരസഭ ഓഫിസിൽ നടത്തും. വിദ്യാഭ്യാസം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.
9496994222.
മത്സ്യബന്ധനത്തിന് പോകരുത്
ആലപ്പുഴ∙ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45–80 കിലോമീറ്റർ വരെ വേഗത്തിൽ അതിശക്തമായ കാറ്റുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപേക്ഷകൾ 15 വരെ സമർപ്പിക്കാം
ആലപ്പുഴ∙ പിന്നാക്ക സമുദായത്തിൽപെട്ട (ഒബിസി) ഉദ്യോഗാർഥികൾക്കു കേന്ദ്ര, സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മത്സര പരീക്ഷകൾക്കു പരിശീലനം നൽകുന്ന ‘എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം’ എന്ന പദ്ധതിയിലേക്ക് 15 വരെ അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന സ്കോളർഷിപ് പോർട്ടൽ വഴി അപേക്ഷിക്കാം വിവരങ്ങൾക്ക്: www.bcdd.kerala.gov.in.
ഫോൺ: 0484 2983130 (എറണാകുളം മേഖലാ ഓഫിസ്) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]