
അരൂക്കുറ്റിയിൽ രാമസ്വാമി നായ്ക്കർ സ്മാരകം: തമിഴ്നാട് 4 കോടി അനുവദിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂച്ചാക്കൽ ∙ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർക്ക് അരൂക്കുറ്റിയിൽ സ്മാരകം നിർമിക്കാൻ തമിഴ്നാട് സർക്കാർ 4 കോടി രൂപ അനുവദിച്ചു. ടെൻഡർ ഉൾപ്പെടെ തുടർ നടപടികൾ ചെന്നൈയിൽ തുടങ്ങിയിട്ടുണ്ട്. നിർമാണം വൈകാതെ തുടങ്ങുമെന്നാണ് വിവരം. സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കു സമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കഴിഞ്ഞ ജൂലൈയിൽ കൈമാറിയിരുന്നു. അവിടെ തമിഴ്നാട് സർക്കാർ നേതൃത്വത്തിൽ അതിർത്തി തിരിച്ച്, വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇടയ്ക്ക് സ്ഥലം കാടു കയറിയത് വൃത്തിയാക്കിയിട്ടിരിക്കുകയാണ്.
ജയിൽ മാതൃകയിലെ സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവയാണ് ആലോചിക്കുന്നത്. അന്തിമ രൂപരേഖ തമിഴ്നാട് സർക്കാർ തയാറാക്കുന്നുണ്ട്. തിരുവിതാംകൂർ – കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്നു അരൂക്കുറ്റി. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇവിടത്തെ ജയിലിലാണ് രാമസ്വാമി നായ്ക്കരെ താമസിപ്പിച്ചിരുന്നത്.