
9 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 9 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ പിരളശ്ശേരി സ്വദേശി അഖിൽ പ്രസന്നൻ (30) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു മെത്താംഫെറ്റമിന്‍. മുൻപും ലഹരിമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ചെങ്ങന്നൂർ റേഞ്ച് ഇൻസ്പെക്ടർ വി.സജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ജോഷി ജോൺ, ബിജു പ്രകാശ്, കെ.അനി, പ്രിവന്റീവ് ഓഫിസർമാരായ (ഗ്രേഡ്) ഷാജഹാൻ, അബ്ദുൾ റഫീഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ്, അജീഷ്കുമാർ, ഗോകുൽ, ശ്രീക്കുട്ടൻ, ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ വിജയലക്ഷ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.