ആലപ്പുഴ∙ നിയമസഭ തിരഞ്ഞെടുപ്പിൽ അവശ്യ സർവീസ് വിഭാഗക്കാർക്കുള്ള പോസ്റ്റൽ വോട്ട് ചെയ്യാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്. പോസ്റ്റൽ വോട്ടിന് അനുവദിച്ച അവസാന ദിനമായ ഇന്നലെ രാവിലെ 10നു വോട്ടിങ് േകന്ദ്രത്തിൽ എത്തിയ പലർക്കും ഉച്ചയ്ക്കാണു വോട്ട് ചെയ്യാനായത്.
പല പോസ്റ്റൽ വോട്ടിങ് സെന്ററുകളിലും വോട്ടിങ് മന്ദഗതിയിലായതോടെ രണ്ടു ദിവസം കൂടി സമയം നീട്ടി നൽകി. ഇതോടെ നാളെ വരെ പോസ്റ്റൽ വോട്ട് ചെയ്യാനാകും.
ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ ആലപ്പുഴ മണ്ഡലത്തിന്റെ പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിൽ രാവിലെ തന്നെ വോട്ടർമാർ എത്തിയെങ്കിലും പോസ്റ്റൽ ബാലറ്റ് എത്തിയിരുന്നില്ല.
ഇതോടെ മണിക്കൂറുകൾ വരി നിൽക്കേണ്ട സ്ഥിതിയായി.
പോസ്റ്റൽ ബാലറ്റ് എത്തിയപ്പോഴും മന്ദഗതിയിലായിരുന്നു വോട്ടിങ്. വോട്ടിങ്ങിനായി കാത്തു നിന്ന പൊലീസുകാർ പരാതി ഉന്നയിച്ചതോടെ ജില്ലാ പൊലീസ് മേധാവി വിവരം കലക്ടറെ അറിയിച്ചു. തുടർന്നു വരണാധികാരിയായ സബ് കലക്ടർ സമീർ കിഷനും വോട്ടിങ് കേന്ദ്രത്തിലെത്തി അധിക വോട്ടിങ് യൂണിറ്റുകൾ സജ്ജമാക്കി.
ഇതിനകം പലരും 4 മണിക്കൂറിലേറെ കാത്തു നിൽക്കേണ്ടി വന്നിരുന്നു. മറ്റു ചില മണ്ഡലങ്ങളിലും ഗുരുതരമായില്ലെങ്കിലും ഏറെ സമയം കാത്തുനിൽക്കേണ്ടി വന്നു.
പ്രമേഹം ഉൾപ്പെടെ രോഗങ്ങൾ ഉള്ളവരും തലേന്നു രാത്രി ഡ്യൂട്ടി കഴിഞ്ഞു വോട്ട് ചെയ്യാൻ എത്തിയവരുമാണു കാത്തു നിന്നു ബുദ്ധിമുട്ടിയത്.
പല വകുപ്പു മേധാവിമാരും എല്ലാ ജീവനക്കാരും പോസ്റ്റൽ വോട്ട് ചെയ്തു രേഖ ഹാജരാക്കണമെന്ന നിർദേശം നൽകിയിരുന്നതിനാൽ ബുദ്ധിമുട്ടും ചൂടും സഹിച്ചു ജീവനക്കാർ വരി നിൽക്കുകയായിരുന്നു.
പോസ്റ്റൽ ബാലറ്റ് തയാറാക്കുന്നതിൽ വരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വന്ന താമസമാണു വോട്ടിങ്ങിനെ ബാധിച്ചതെന്നാണു വിലയിരുത്തൽ. ഫോം 12 ഡിയുമായി എത്തുന്ന ഉദ്യോഗസ്ഥരുടെ ക്രമനമ്പർ കണ്ടെത്തി വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയ ശേഷമാണു വോട്ടിങ്ങിന് അനുവദിക്കുന്നത്.
ഇതിനു സമയമെടുത്തതും തിരിച്ചടിയായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

