
പുത്തൻ ചന്തയ്ക്കു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ∙ പുത്തൻ ചന്തയ്ക്കു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. ചേർത്തല ഭാഗത്ത് നിന്നു എറണാകുളം ഭാഗത്തേക്കുപോകുകയായിരുന്നു 3 കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9നായിരുന്നു സംഭവം. മുന്നിൽ പോയ വാഹനം ബ്രേക്ക് ചെയ്തപ്പോൾ പിന്നിലൂടെ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. കുത്തിയതോട് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 2 പേരുടെ കാലിന് ഒടിവുണ്ട്. ഇവരെ മരട് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.