മാന്നാർ ∙ ഒടുവിൽ പൊതുമരാമത്തു വകുപ്പ് അധികൃതരും കരാറുകാരനും കണ്ണുതുറന്നു, മാന്നാർ ടൗണിലെ ശേഷിക്കുന്ന പാതയോരത്ത് ടൈൽ ഇടൽ തുടങ്ങി. സംസ്ഥാനപാതയുടെ പടിഞ്ഞാറു ഭാഗത്തെ ജലജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിനെടുത്ത കുഴികൾ അപകടക്കുഴിയായി മാറിയതിനെ തുടർന്നാണ് പൊതുമരാമത്തു വകുപ്പ് അധികൃതർ ഇവിടെ ടൈലിടാൻ തീരുമാനിച്ചത്.
എന്നാൽ കുഴിയെടുത്ത ശേഷം മൂന്നുമാസം അധികൃതർ ടൈലിട്ടിരുന്നില്ല. മാന്നാർ ടൗൺ എസ്ബിഐക്കു പടിഞ്ഞാറുള്ള കരുട്ടിശേരിയിലമ്മ ക്ഷേത്രം മുതൽ മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിനു സമീപം വരെയുള്ള ഭാഗം അപകടക്കുഴിയായി കിടക്കുന്ന് ഒരുപാട് ആക്ഷേപങ്ങൾക്ക് കാരണമായി.
പൊതുമരാമത്തു വകുപ്പിന്റെ കരാറുകാരൻ ടൈലിടുന്നതിനായി 1 മീറ്റർ വീതിയിലാണ് കുഴിയെടുത്തത്. മഴ പെയ്തതോടെ ഓടയായ കുഴികളിൽ വീണ് ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിരുന്നു.
യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരും പൊതുമരാമത്ത് അധികൃതരെ നേരിൽ പരാതി അറിയിച്ചിട്ടും നടപടിയെടുത്തില്ല. പരാതികൾക്കു പരിഹാരമായി 3 മാസത്തിനു ശേഷം ഇന്നലെ മുതൽ ടൈലിട്ടു തുടങ്ങി, രണ്ടു ദിവസത്തിനുള്ള പൂർത്തിയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

