ആലപ്പുഴ∙ കോട്ടയം, കൊല്ലം ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി ഉണ്ടാകുന്നതായി സംശയം. സാംപിൾ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
അതിനിടെ, മറ്റു പക്ഷികളിലും രോഗബാധയുണ്ടെന്ന സംശയം ആശങ്കയുണ്ടാക്കി. കോട്ടയത്ത് കാക്കയും ആലപ്പുഴ ചേർത്തലയിൽ ദേശാടനപ്പക്ഷിയുമാണു ചത്തുവീണത്.
ഇവയുടെ സാംപിളുകൾ ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിലേക്ക് അയച്ചു.ഫലം വന്നെങ്കിലേ പക്ഷിപ്പനിയാണോയെന്ന് ഉറപ്പിക്കാനാകൂ. അമ്പലപ്പുഴ മേഖലയിലും ദേശാടനപ്പക്ഷി ചത്തിരുന്നെങ്കിലും സാംപിൾ ശേഖരിക്കാനായില്ല.
കൊല്ലം ആയൂർ തോട്ടത്തറയിലെ ഹാച്ചറിയിലെ കോഴികളിലാണു രോഗബാധ സംശയിക്കുന്നത്.
ഇവിടെ 80 കോഴികൾക്കാണു പക്ഷിപ്പനിക്കു സമാനമായ ലക്ഷണങ്ങളുള്ളത്. സംസ്ഥാനത്ത് ആദ്യമായി 2024ലാണ് സ്വതന്ത്രമായി പറക്കുന്ന പക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ കാക്ക, പ്രാവ്, മയിൽ തുടങ്ങിയവയിലും പത്തനംതിട്ട
ജില്ലയിൽ മയിലിലുമാണ് അന്നു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആലപ്പുഴ ജില്ല പൂർണ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആലപ്പുഴ ജില്ലയിൽ 9 പഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ കഴിഞ്ഞമാസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

