ചെങ്ങന്നൂർ ∙ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ് നാഗർകോവിൽ –കോട്ടയം ട്രെയിൻ. പിന്നീട് റിവേഴ്സിൽ എത്തി യാത്രക്കാരെ കയറ്റി. വ്യാഴം വൈകിട്ട് 6.53നാണ് സംഭവം.
ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുള്ള ട്രെയിനാണ് നാഗർകോവിൽ–കോട്ടയം. യാത്രക്കാർ ട്രെയിനിൽ കയറാൻ പ്ലാറ്റ്ഫോമിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
എന്നാൽ ട്രെയിൻ നിർത്താതെ 600 മീറ്ററോളം മുന്നോട്ടു നീങ്ങി മാമ്പള്ളിപ്പടിവരെ എത്തി.
പിന്നീട് പിന്നിലേക്കെടുത്ത് സ്റ്റേഷനിൽ നിർത്തി, യാത്രക്കാരെ കയറ്റി. ഹാൾട്ട് സ്റ്റേഷനായ ചെറിയനാട്ട് റെയിൽവേ ജീവനക്കാരോ സിഗ്നൽ സംവിധാനമോ ഇല്ലെന്നും ലോക്കോപൈലറ്റിന്റെ പരിചയക്കുറവ് കൊണ്ടാകാം ട്രെയിൻ നിർത്താതിരുന്നത് എന്നും റെയിൽവേ അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]