
വോട്ടർപ്പട്ടിക: തിരുത്തലുകൾക്ക് അപേക്ഷിക്കാം
കൈനകരി ∙ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കു പേര് ഉൾപ്പെടുത്തുന്നതിനും മറ്റു തിരുത്തലുകൾ നടത്തുന്നതിനും അവസരം. 7 വരെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.
0477 2724235. ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും
എടത്വ ∙ ജല അതോറിറ്റി തിരുവല്ല ഡിവിഷൻ ജലശുദ്ധീകരണശാല കോംപൗണ്ടിൽ പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോമർ കമ്മിഷൻ ചെയ്യുന്നതിനായി ഷട്ട്ഡൗൺ എടുക്കേണ്ടതിനാൽ ഇന്നും നാളെയും ഇവിടെ നിന്നുള്ള ജലവിതരണം തടസ്സപ്പെടും.
ഇവിടെ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന പത്തനംതിട്ട, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങൾ കൂടാതെ എടത്വ, തകഴി, മുട്ടാർ, തലവടി (ഭാഗികം), പെരിങ്ങര (ഭാഗികം), വെളിയനാട് എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഐഎച്ച്ആർഡി കോളജിൽ സീറ്റൊഴിവ്
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബികോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റംസ് (കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് ഡേറ്റ സയൻസ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് വെബ് ഡവലപ്മെന്റ് എന്നീ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഫോൺ: 0479-2456499, 8547005006
ലീഗൽ മെട്രോളജി ക്യാംപ് നാളെ
ചെങ്ങന്നൂർ ∙ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഓഫിസിൽ കഴിഞ്ഞ മാസം 23നു നടത്താനിരുന്ന ഓട്ടോറിക്ഷ മീറ്റർ പുനഃപരിശോധന ക്യാംപും വ്യാപാരികൾക്കായുള്ള അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാംപും നാളെ യഥാക്രമം രാവിലെ 10നും ഉച്ചയ്ക്ക് 2നും നടക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. ചുനക്കര ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം
ചാരുംമൂട്∙ ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ 10 മുതൽ 16 വരെ മൃത്യുഞ്ജയഹോമം നടക്കും.
എല്ലാദിവസവും രാവിലെ 8 മണി മുതലാണ് മൃത്യുഞ്ജയഹോമം നടക്കുന്നത്. 27ന് ഗണപതിഹോമവും 24ന് നിറപുത്തരിയും നടക്കും.
ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി കീഴ്ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
കർഷക അവാർഡിന് അപേക്ഷിക്കാം
പത്തിയൂർ∙ കർഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കർഷകരെ ആദരിക്കും. ഇതിന് വിവിധ വിഭാഗങ്ങളിൽപെട്ട
കർഷകരിൽ നിന്നു അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ കർഷകൻ, കർഷക, മികച്ച വനിതാ കർഷക, മികച്ച ക്ഷീരകർഷകൻ, മികച്ച നെൽക്കർഷകൻ, മികച്ച പച്ചക്കറി കർഷകൻ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ള മികച്ച കർഷകൻ, കർഷക, മികച്ച സ്കൂൾ കൃഷിത്തോട്ടം, സഹകരണ സ്ഥാപനം എന്നിവർ കൃഷി ചെയ്തിരിക്കുന്ന സ്ഥലത്തിന്റെ കരക്കുറി, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി അപേക്ഷകൾ 7ന് വൈകിട്ട് 5 മുൻപ് കൃഷിഭവനിൽ എത്തിക്കണം.
താൽക്കാലിക അധ്യാപകർ
വീയപുരം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂളിൽ നടക്കും.
കുടിശിക നിവാരണം
ആലപ്പുഴ ∙ കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ തൊഴിലാളികൾക്കു വേണ്ടി റജിസ്ട്രേഷൻ ക്യാംപും കുടിശിക നിവാരണവും 8, 9,12,14 തീയതികളിൽ നടത്തും. കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ∙ ഗവ.
സെർവന്റ്സ് കോഓപ്പറേറ്റീവ് ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ അധ്യയന വർഷം കേരള സിലബസിൽ പഠിച്ച് ഏറ്റവും കൂടുതൽ മാർക്ക്, ഗ്രേഡ് വാങ്ങിയ വിദ്യാർഥികൾക്ക് ബാങ്കിൽ നിന്നു കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 30ന് വൈകിട്ട് 5നകം ഓഫിസിൽ ലഭിക്കണം.
04772952165. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]