
കനാൽ തീരത്ത് സൈക്കിൾ ട്രാക്ക്, റോപ്വേ: മുസിരിസ് പദ്ധതിയിൽ 22.59 കോടി ചെലവഴിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ മുസിരിസ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കനാൽ തീരത്ത് സൈക്കിൾ ട്രാക്ക്, റോപ്വേ തുടങ്ങിയ പദ്ധതിക്ക് 22 കോടി 59 ലക്ഷം രൂപ ചെലവഴിക്കും. കൊത്തുവാൾ ചാവടി പാലം മുതൽ മുപ്പാലം വരെയും, ഉപ്പൂട്ടി കനാൽ, നീന്തൽക്കുളത്തിന്റെ കിഴക്കുവശം വാണിജ്യത്തോട്, മുപ്പാലം മുതൽ ബാബു വൈദ്യർ ജംക്ഷൻ വരെ ലിങ്ക് കനാൽ, ശവക്കോട്ട പാലം വരെയും തോടിന്റെ തീരത്താണ് സൈക്കിൾ ട്രാക്ക് നിർമിക്കുന്നത്.ചെടികളും, ഉയരം കുറഞ്ഞ മരങ്ങളും, തറയിൽ പുല്ലും വച്ചുപിടിപ്പിക്കും. ലിങ്ക് കനാലിൽ മുപ്പാലം മുതൽ വികെഎൽ വരെ 100 മീറ്റർ നീളത്തിൽ റോപ്വേ നിർമിക്കും.
ഈ ഭാഗത്ത് കനാൽ സൗന്ദര്യവൽക്കരണം ഉത്തരവാദിത്തത്തോടെ ചെയ്തിട്ടുണ്ട്. ഇതു ടൂറിസ്റ്റുകളെ ആകർഷിക്കുന്നതു കൂടി കണക്കിലെടുത്താണ് ഇവിടെ റോപ്വേ ചെയ്യുന്നത്. കരാർ ഏറ്റെടുത്ത കമ്പനി അടുത്ത ദിവസം മുതൽ നിർമാണം തുടങ്ങും. കേന്ദ്ര സർക്കാരിന്റെ ഗ്ലോബൽ വാട്ടർ ടൂറിസം പദ്ധതിയിൽ 93 കോടി രൂപ ലഭിച്ചിട്ടുള്ളതും നഗര സൗന്ദര്യവൽക്കരണത്തിനു കരുത്തേകും. നഗരത്തിലെ പ്രധാനപ്പെട്ട തോടുകളും, ബീച്ചും, പുന്നമട കായലും ബന്ധപ്പെടുത്തി ചെയ്യുന്ന പദ്ധതിയുടെ ഡിസൈൻ ആയിട്ടില്ല. പദ്ധതി നടപ്പാക്കി അടുത്ത മാർച്ചിൽ പൂർത്തീകരിക്കണം.