മാന്നാർ ∙ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത്, ജല അതോറിറ്റി അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. മാന്നാർ പടിഞ്ഞാറൻ പ്രദേശമായ വാലയിൽ ഭാഗത്തിനു പിന്നാലെ പെരുങ്കണ്ണാരി, ഇടയാടി, വൈരപ്പുറം, വൈദ്യൻ നഗർ, മുക്കാത്തിരി, വള്ളോത്തിട്ട, കണ്ണംപിടവത്ത്, പൂരാലിൽ ഭാഗം, വിഷവർശേരി, പൊതുവൂർ എന്നിവടങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്.
ഇവിടങ്ങളിൽ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ആൾക്കാർ കഴിഞ്ഞിരുന്നത്. എന്നാൽ നാലു മാസമായി മിക്കയിടത്തും കൃത്യമായി പൈപ്പ് വെള്ളമെത്തുന്നില്ല .
ഈ ഭാഗങ്ങളിൽ അടിയന്തരമായി വാഹനത്തിൽ വെള്ളമെത്തിക്കാൻ നടപടിയുണ്ടാകണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
പമ്പാനദിയിൽ നിന്നു പാടശേഖരങ്ങളിലേക്കുള്ള നീരൊഴുക്കു തോടുകൾ ചില സ്വകാര്യ വ്യക്തികൾ കയ്യേറി അടച്ചതിനാൽ, നെൽ കൃഷിയിടങ്ങളിലും വെള്ളമെത്തുന്നില്ലെന്നു കർഷകർക്കു പരാതിയുണ്ട്.
ജനകീയ സമരത്തിനൊരുങ്ങി കോൺഗ്രസ്
മാന്നാർ പടിഞ്ഞാറൻ മേഖല നേരിടുന്ന ശുദ്ധജലക്ഷാമത്തിനു പരിഹാരമായി മാന്നാർ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മന്ത്രി സജി ചെറിയാനും പഞ്ചായത്ത് അധികൃതരും ഇടപെടണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്ത് പടിക്കൽ ജനകീയ സമരത്തിനു നേതൃത്വം നൽകുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ അറിയിച്ചു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

