കായംകുളം∙ സമയത്തിനു ട്രെയിനില്ല, ആലപ്പുഴ, എറണാകുളം ഭാഗത്തേക്ക് കായംകുളത്ത് നിന്നുള്ള സ്ഥിരം യാത്രക്കാർ ദുരിതത്തിൽ കായംകുളത്തു നിന്നു രാവിലെ 7.30ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി കഴിഞ്ഞാൽ പിന്നെ എറണാകുളം ഭാഗത്തേക്കുള്ള ദൈനംദിന യാത്രക്കാർക്ക് 8.50നുള്ള കായംകുളം– എറണാകുളം പാസഞ്ചർ ട്രെയിൻ മാത്രമാണ് ആശ്രയം. ദേശീയപാത നിർമാണം നടക്കുന്നതിനാൽ നേരത്തെ കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന വലിയ വിഭാഗം യാത്രക്കാർ ഇപ്പോൾ ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.
ട്രെയിൻ സമയത്തിൽ ചില മാറ്റങ്ങൾ ഉടൻ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
ഇതനുസരിച്ച് മിക്ക ട്രെയിനുകളുടെയും സമയം കുറച്ചുകൂടി മുൻപേ ആകാനാണ് സാധ്യത. ഇത് യാത്രക്കാരെ കൂടുതൽ ദരിതത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ജനശതാബ്ദിക്കു ശേഷം 7.45നും 8.15 നും മധ്യേ എറണാകുളത്തേക്ക് ഒരു ദൈനംദിന ട്രെയിൻ വന്നാൽ മാത്രമേ ദിവസേന എറണാകുളത്തേക്കു പോകുന്ന യാത്രക്കാർക്ക് ഗുണകരമാവുകയുള്ളു. മടക്കയാത്രയിലും ഇതേ അവസ്ഥ നിലനിൽക്കുന്നുണ്ട്.
വൈകിട്ട് എറണാകുളത്ത നിന്നു 4.20 ന്റെ ഏറനാട് എക്സ്പ്രസ്സ് പോയാൽ പിന്നെ 5.25 ന് ജനശതാബ്ദിയാണുള്ളത്.
വൈകിട്ട് 4.45നും 5 നും എറണാകുളത്ത് നിന്നു ആലപ്പുഴ വഴി കായംകുളത്തേക്ക് ഒരു ട്രെയിൻ സർവീസ് ലഭിച്ചാൽ മാത്രമേ ദിവസയാത്രക്കാർക്ക് പ്രയോജനപ്പെടുകയുള്ളു. തീരദേശ റെയിൽ പാത വഴി എറണാകുളത്തേക്കുള്ള യാത്ര സമയലാഭമാകുമെന്ന പ്രതീക്ഷയിൽ അടൂർ ഭാഗത്ത് നിന്ന് വരെയുളള യാത്രക്കാർ കായംകുളം സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുന്ന സമീപനമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതതെന്നും പരാതിയുണ്ട്. ബന്ധപ്പെട്ട
ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ളളവർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

