ചരിത്രം
1978 ഏപ്രിൽ ഒന്നിനാണു ചെങ്ങന്നൂർ പഞ്ചായത്തിനു നഗരസഭയായി സ്ഥാനക്കയറ്റം ലഭിച്ചത്. ആദ്യ കൗൺസിൽ രൂപീകരിച്ചതു 1980ൽ. കേരള കോൺഗ്രസിനെ പ്രതിനിധീകരിച്ച റിട്ട.ഡിവൈഎസ്പി പി.കെ.ജോൺ ആയിരുന്നു ആദ്യ അധ്യക്ഷൻ.
നഗരപാലിക നിയമം നിലവിൽ വന്നതിനു ശേഷമുള്ള 1995ലെ ആദ്യ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു വിജയം. 2000ത്തിൽ എൽഡിഎഫ് അധികാരത്തിലെത്തി. 2005ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും രണ്ടു വർഷത്തിനു ശേഷം അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫ് ഭരണം പിടിച്ചു.
പിന്നീടു നടന്ന 3 തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു വിജയം.
നിലനിർത്താനും പിടിച്ചെടുക്കാനും
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുതരംഗത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ പഞ്ചായത്തുകൾ യുഡിഎഫിനു നഷ്ടമായപ്പോഴും ഒപ്പംനിന്ന നഗരസഭയിലെ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണു യുഡിഎഫ്. വിമതശല്യം പരിഹരിച്ചു സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാനായത് ആത്മവിശ്വാസമേകുന്നു.
22 സീറ്റുകളിൽ കോൺഗ്രസും 5 സീറ്റുകളിൽ കേരള കോൺഗ്രസുമാണു മത്സരിക്കുന്നത്.
യുഡിഎഫിന്റെ കോട്ട തകർക്കാൻ സ്വതന്ത്രരെ ഉൾപ്പെടെയിറക്കിയുള്ള രാഷ്ട്രീയ പരീക്ഷണമാണ് എൽഡിഎഫ് നടത്തുന്നത്.
കേരള കോൺഗ്രസ് (എം) ഒപ്പമുള്ളതു എൽഡിഎഫിന് ആത്മവിശ്വാസമേകുന്നു. 17 സീറ്റുകളിൽ സ്വതന്തരുൾപ്പെടെ സിപിഎം മത്സരിക്കുമ്പോൾ സിപിഐ –5, കേരള കോൺഗ്രസ് (എം)– 4, എൻസിപി–1 സീറ്റുകളിൽ വീതം മത്സരിക്കുന്നു.
ഒരു സീറ്റിലൊഴികെ എല്ലായിടത്തും എൻഡിഎ സ്ഥാനാർഥികളുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലം എന്ന നിലയിൽ സംസ്ഥാന കോർ കമ്മിറ്റിയംഗങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽലാണു പ്രചാരണം.
വാദം, മറുവാദം
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾ മുൻനിർത്തിയാണു യുഡിഎഫ് പ്രചാരണം.
ശബരിമലയുമായി പലതരത്തിലും ബന്ധമുള്ള ചെങ്ങന്നൂരിൽ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിനു ചൂടേകുന്നു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന വികസന പദ്ധതികളും സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും എൽഡിഎഫിനു പ്രചാരണവിഷയങ്ങളാകുന്നു. ചെങ്ങന്നൂർ മാസ്റ്റർപ്ലാനിലെ പ്രശ്നങ്ങളിലും എൽഡിഎഫ് ആയുധമാക്കുന്നു.
ചെങ്ങന്നൂർ മാസ്റ്റർപ്ലാനും തകർന്ന റോഡുകളുമാണ് എൻഡിഎയുടെ പ്രചാരണ വിഷയങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

