ചാരുംമൂട്∙ ബവ്റിജസ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 3.10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. മുണ്ടക്കയം, പുഞ്ചവയൽ, ചിറയ്ക്കൽ ടോമി അഗസ്റ്റിൽ(53) മകൻ ജസ്റ്റിൻ തോമസ് (24) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.പത്തനംതിട്ട
ബവ്റിജസ് മദ്യ വിൽപന ശാലയിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് രണ്ടു തവണയായി 3,10,000 രൂപ പ്രതികൾ വാങ്ങിയതായി ആദിക്കാട്ടുകുളങ്ങര സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. 2024 നവംബറിലായിരുന്നു പണം നൽകിയത്.
എന്നാൽ ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാണ് പരാതി.
നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ മുണ്ടക്കയത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്ത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് നൂറനാട് എസ്എച്ച്ഒ: കെ.ശ്രീകുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

