തുറവൂർ∙ ദേശീയപാതയിൽ തുറവൂരിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി 12 യാത്രക്കാർക്കു പരുക്ക്. 2 പേരുടെ പരുക്ക് സാരമുള്ളതാണ്.
അങ്കമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോകുമ്പോൾ പൊന്നാംവെളിയിൽ എതിർദിശയിൽ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് പെട്ടെന്ന് തിരിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ട് സർവീസ് റോഡും ദേശീയ പാതയും വേർതിരിക്കുന്ന ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.തിരുമലഭാഗം കൃഷ്ണ വിലാസത്തിൽ മനീഷ(49), നെട്ടൂർ കൃഷ്ണ കൃപയിൽ അശ്വതി(49) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ഞിക്കുഴി കൈതക്കാട്ട് ജ്യോതി(52), തൈക്കാട്ടുശേരി കുട്ടച്ചിറ വെളിയിൽ വിനോദ്(51), വെട്ടയ്ക്കൽ മറ്റത്തിൽ വീട്ടിൽ രത്നമ്മ(69), എഴുപുന്ന കിഴക്കേത്തറ സ്വപ്ന(45), കുത്തിയതോട് വടക്കേത്തറ വീട്ടിൽ അംബിക(63), പട്ടണക്കാട് ചീനവെളി വീട്ടിൽ കവിത (48), പട്ടണക്കാട് അഭിഷേക് നിവാസിൽ രശ്മി(42), കലവൂർ അഞ്ചുതയ്യിൽ അമ്മിണി(60), ബസ് ഡ്രൈവർ കോഴിക്കോട് മേക്കര വീട്ടിൽ മോഹൻദാസ്(55), കണ്ടക്ടർ മൂവാറ്റുപുഴ പാണാലുകുടിയിൽ അരുൺ(35) എന്നിവരെ തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]