മാവേലിക്കര ∙ ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും വേദശാസ്ത്ര ബിരുദവും നേടിയ വൈദികൻ സ്വപ്ന സാക്ഷാത്കാരത്തിന് കർണാടക സംഗീതക്കച്ചേരി അരങ്ങേറ്റം നടത്തി. കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ടിനുമോൻ കൊറ്റംപള്ളി ആണു 4 വർഷത്തോളം സംഗീതം അഭ്യസിച്ചു വിജയദശമി നാളിൽ തന്റെ സംഗീത അരങ്ങേറ്റം അവിസ്മരണീയമാക്കിയത്.
ചെറുപ്പം മുതൽ സംഗീതത്തെ പ്രണയിച്ച ഫാ.ടിനു 2017ൽ ഓർത്തഡോക്സ് സഭയിലെ വൈദികനായി.
കെപിഎസി ചന്ദ്രശേഖരൻ, ഭരണിക്കാവ് അജയകുമാർ എന്നിവരിൽ നിന്നായി സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചു. പിന്നീടു സംഗീതജ്ഞൻ പ്രേംരാജിന്റെ ശിഷ്യനായി.
അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ സംഗീതം പഠനം തുടരുമ്പോഴാണ് വിജയദശമി നാളിൽ തഴവ ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തന്റെ ആദ്യ കച്ചേരി അവതരിപ്പിച്ചത്.
കൊല്ലം ഓച്ചിറ മഠത്തിക്കാരാഴ്മ കൊറ്റംപള്ളി കണ്ണംപള്ളിൽ ഫാ.ടിനുമോന്റെ സംഗീതക്കച്ചേരിയിൽ മാവേലിക്കര സതീശ് ചന്ദ്രൻ (വയലിൻ), അടൂർ സന്തോഷ് (മൃദംഗം), അനൂപ് ജി.ഗംഗ കരിമുളയ്ക്കൽ (ഘടം) എന്നിവർ പിന്നണിയേകി. സംഗീതം പഠിക്കണമെന്ന ജീവിതത്തിലെ വലിയ ആഗ്രഹമാണു സഫലമായതെന്നും ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ അനുഗ്രഹം വാങ്ങിയാണ് അരങ്ങേറ്റത്തിനു പോയതെന്നും ഫാ.ടിനുമോൻ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]