മാന്നാർ ∙ പതിനഞ്ച് വർഷത്തിലേറെയായി തകർന്നു കാൽനട പോലും പറ്റാതായ ചെറുകോൽ-ശാസ്താംപടി റോഡിൽ മാവിലേത്ത് ജംക്ഷൻ –ചാല മഹാദേവ ക്ഷേത്രം റോഡ് നവീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നു മുന്നറിയിപ്പും നൽകി.കായംകുളം – തിരുവല്ല സംസ്ഥാന പാത, തട്ടാരമ്പലം– ചെന്നിത്തല – മാന്നാർ റോഡിനെയും ബന്ധിപ്പിക്കുന്ന, ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രധാന പാതയിലെ ഗുണഭോക്താക്കളായ നാട്ടുകാർ ഒന്നടങ്കം സംഘടിച്ചാണ് ഇന്നലെ പൊരിവെയിലത്ത് റോഡിലിറങ്ങി പ്രതിഷേധിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് റോഡു ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുന്നതിനു നാട്ടുകാർ തീരുമാനിച്ചതായി എൻഎസ്എസ് കരയോഗം പ്രസിഡന്റ് പ്രഭാകരൻ നായർ, എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റ് പങ്കജാക്ഷൻ, ജോൺ ബഹനാൻ തോപ്പിൽ, ജോൺസൺ കറുകത്തറയിൽ, സജി മേച്ചേരിൽ, കോമളൻ കുറ്റിയിൽ, ബേബി മാത്യു കല്ലിക്കാട്ട്, ബീന എന്നിവർ പറഞ്ഞു.
36 ലക്ഷത്തിന്റെ ടെൻഡർ വൈകി
∙ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലുടെ കടന്നു പോകുന്ന 4 കിലോമീറ്റർ ദൈർഘ്യം വരുന്ന ചെറുകോൽ-ശാസ്താംപടി റോഡിലെ ചാല മഹാദേവക്ഷേത്രം മുതൽ പടിഞ്ഞാറോട്ട് ശാസ്താംപടി വരെയുള്ള ഭാഗം ഒരു വർഷം മുൻപ് പുനർനിർമാണം നടത്തിയിരുന്നു. ചാല മഹാദേവക്ഷേത്രം മുതൽ കിഴക്കോട്ട് ചെറുകോൽ മാവിലേത്ത് ജംക്ഷൻ വരെയുള്ള ഭാഗം ഏറെ മോശം അവസ്ഥയിലാണ്.
എസ്എൻഡിപി 141– ാം നമ്പർ പുത്തൻകോട്ടയ്ക്കകം ശാഖാ ഗുരുക്ഷേത്രം, സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പളളി, ചെറുകോൽ ശാസ്താക്ഷേത്രം, ചാല മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഈ പ്രധാന റോഡ് റോഡ് തകർന്നിട്ടുപതിനഞ്ച് വർഷത്തിലേറെയായി.
റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. മഴയെത്തിയാൽ ഒരു തുള്ളി വെള്ളം പോലും ഒഴുകി പോകാതെ റോഡിലെ വലുതും ആഴമുള്ളതുമായ കുഴികളിൽ കിടക്കുന്നു.
പതിനഞ്ചോളം സ്കൂൾ ബസുകൾ ഈ റോഡിലൂടെ കടന്നു പോകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പൊതുജന പരാതി ഏറിയതോടെ ചെന്നിത്തല പഞ്ചായത്ത് ഈ നാലു വാർഡുകളുടെ പദ്ധതി വിഹിതം 3 ലക്ഷം രൂപ വീതം ചേർത്ത് 12 ലക്ഷം രൂപ വകയിരുത്തി നിർമാണം തുടങ്ങാനിരിക്കെയാണ് റോഡ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തത്. പൊതുമരാമത്ത് വകുപ്പ് 36 ലക്ഷം രൂപ എസ്റ്റിമേറ്റ് തയാറാക്കി നിർമാണ അനുമതി ലഭിച്ചെങ്കിലും ടെൻഡർ നടപടികൾ വൈകുന്നതാണ് റോഡിന്റെ പുനർനിർമാണം നീളുന്നതിനു കാരണമെന്ന് പഞ്ചായത്തംഗങ്ങളായ ജി.
ജയദേവ്, ഗോപൻ ചെന്നിത്തല, കീർത്തി വിപിൻ, ഷിബു കിളിമൺതറ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]