പൂച്ചാക്കൽ ∙ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ റീൽ വൈറൽ. 12 മണിക്കൂറിനിടെ കണ്ടത് 13 ലക്ഷത്തിൽപ്പരം പേർ.
ചൊവ്വാഴ്ചയായിരുന്നു സ്റ്റേഷനിലെ ഓണാഘോഷം. എസ്എച്ച്ഒ പി.എസ്. സുബ്രഹ്മണ്യൻ ഉൾപ്പെടെ നാൽപതോളം പൊലീസ് ഉദ്യോഗസ്ഥരാണ് റീലിൽ പങ്കെടുത്തത്.
കയ്യിൽ ഓണക്കോടിയുമായി വാഹനത്തിൽ എത്തുന്ന എസ്എച്ച്ഒയെ പൊലീസുകാർ സ്വീകരിക്കുന്നു.
എസ്എച്ച്ഒ നൽകുന്ന ഓണക്കോടി ഉടുത്ത് മുണ്ടു മടക്കിക്കുത്തി, കൈകളുയർത്തി ആഹ്ലാദം പങ്കിടുന്ന രംഗമാണ് പാട്ടിന്റെ പശ്ചാത്തലത്തിലുള്ള സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള റീൽ. എസ്ഐ ആർ. ബിജുമോനും സിവിൽ പൊലീസ് ഓഫിസർ ജുബിൻ സി.
മാത്യുവും ചേർന്നാണ് റീൽ തയാറാക്കിയത്. ജുബിൻ സി.
മാത്യുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആദ്യം റീൽ ഇട്ടത്. ആഘോഷത്തിൽ ചേർത്തല എഎസ്പി ഹരീഷ് ജയ്ൻ മുഖ്യാതിഥിയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]