ആലപ്പുഴ∙ സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ ചെങ്കൊടി ഉയർന്നു. കയ്യൂർ, പാളയം, ശൂരനാട് എന്നിവിടങ്ങളിൽ നിന്നാരംഭിച്ച പതാക, ബാനർ, കൊടിമര ജാഥകൾ വലിയ ചുടുകാട്ടിൽ സംഗമിച്ചു.
വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം വൈകിട്ട് 6ന് ജാഥകൾ ആലപ്പുഴ ബീച്ചിലെ പൊതുസമ്മേളന നഗറിലെത്തി.
കേരള മഹിള സംഘം സംസ്ഥാന പ്രസിഡന്റ് പി.വസന്തത്തിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു കൊണ്ടുവന്ന ബാനർ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണിയും കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രന്റെ നേതൃത്വത്തിൽ കൊണ്ടു വന്ന പതാക സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരിയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നു കിസാൻസഭ സംസ്ഥാന പ്രസിഡന്റ് കെ.വി.വസന്തകുമാറിന്റെ നേതൃത്വത്തിൽ കൊണ്ടു വന്ന കൊടിമരം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി.ബാലനും ഏറ്റുവാങ്ങി.
ഇതേസമയം തന്നെ വിവിധ സ്മൃതിപഥങ്ങളിൽ നിന്നുള്ള നൂറ് അനുബന്ധ ജാഥകൾ ബീച്ചിൽ എത്തിയിരുന്നു. തുടർന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ എംപി, മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ ജനറൽ കൺവീനർ ടി.ജെ.ആഞ്ചലോസ്, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി എസ്.സോളമൻ, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിപ്ലവ ഗായികയും പുന്നപ്ര, വയലാർ സമര നായികയുമായ പി.കെ.മേദിനി പതാകയുയർത്തി. ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി മൺമറഞ്ഞ നേതാക്കളുടെ സ്മരണയ്ക്കായി ബീച്ചിൽ നൂറു പതാകകൾ ഉയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]