ആലപ്പുഴ∙ ഓണം ദാ ഇങ്ങെത്തി. ഇന്ന് ഉത്രാടം, നാളെ തിരുവോണം.
പൂവിളികളും ഓണപ്പാട്ടും കൈക്കൊട്ടിക്കളിയുമൊക്കെയായി മലയാളത്തിന്റെ പൊന്നോണം. ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ, ഓണക്കോടി വാങ്ങൽ തുടങ്ങിയവയുടെയെല്ലാം അവസാനവട്ട
ഓട്ടപ്രദക്ഷിണമാണ് ഉത്രാട ദിനത്തിൽ.
ഇതു തിരുവോണ നാളിലേക്കെത്തിയാൽ ഓണപ്പാച്ചിലുമായി.
തിരുവോണസദ്യയ്ക്കുള്ള പച്ചക്കറികളും പലചരക്കുമുൾപ്പെടെ സജ്ജമാക്കി വിവിധ ചന്തകൾ ഇന്നുകൂടി പ്രവർത്തിക്കും. വാങ്ങാനുള്ള സാധനങ്ങളുടെ പട്ടികയും സഞ്ചിയുമായി ഇറങ്ങിയാൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങിപ്പോകാമെന്നതാണു സർക്കാർ ഏജൻസികളുടെ ഓണച്ചന്തകളുടെ പ്രത്യേകത.
പലചരക്ക്
കൺസ്യൂമർഫെഡ്, സപ്ലൈകോ എന്നിവയുടെ ഓണം സ്പെഷൽ വിപണികളിൽ പലചരക്ക് സാധനങ്ങൾ ലഭ്യമാണ്.
അരി ഉൾപ്പെടെ 13 ഇനം സബ്സിഡി സാധനങ്ങളും വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പ്രത്യേക വിലക്കിഴിവിലുമാണ് ഇവിടങ്ങളിൽ വിൽക്കുന്നത്. ആലപ്പുഴ ജില്ലാക്കോടതി പാലത്തിനു പടിഞ്ഞാറു വശമുള്ള പുന്നപ്ര-വയലാർ സ്മാരക ഹാളിലാണു സപ്ലൈകോ ജില്ലാതല വിപണി ഒരുക്കിയിട്ടുള്ളത്.
എടത്വ സൂപ്പർ മാർക്കറ്റ്, കലവൂർ സൂപ്പർ മാർക്കറ്റ്, ഹരിപ്പാട് സൂപ്പർ മാർക്കറ്റ്, കായംകുളം സൂപ്പർമാർക്കറ്റ്, ചെങ്ങന്നൂർ മാർക്കറ്റ് ജംക്ഷനിലെ സൂപ്പർമാർക്കറ്റ്, മാങ്കാംകുഴി സൂപ്പർമാർക്കറ്റ്, പൂച്ചാക്കൽ സൂപ്പർ മാർക്കറ്റ്, ചേർത്തല പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണു മണ്ഡലം തല വിപണി പ്രവർത്തിക്കുക.
അമ്പലപ്പുഴയിൽ ജില്ലാ വിപണിയാണുള്ളത്.
18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റിന് 225 രൂപ കിഴിവിനു ശേഷം 1000 രൂപയാണു വില. 10 ഇനങ്ങളുള്ള മിനി സമൃദ്ധി കിറ്റിന് 500 രൂപയും 9 ഇനങ്ങളുള്ള ശബരി സിഗ്നേച്ചർ കിറ്റിന് 229 രൂപയുമാണു വില.
കൺസ്യൂമർഫെഡ് ജില്ലാ വിപണി ആലപ്പുഴ ഗവ. സർവെന്റ്സ് സഹകരണ ബാങ്കിലാണു പ്രവർത്തിക്കുന്നത്.
ജില്ലയിൽ 104 സഹകരണ സംഘങ്ങളിലും 14 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും പ്രത്യേക ഓണ വിപണി തയാറാക്കുന്നുണ്ട്. പൊതുവിതരണ വകുപ്പ് നിശ്ചയിച്ച സബ്സിഡി വിലയിൽ 13 ഇനം സബ്സിഡി സാധനങ്ങൾ വിൽക്കുകയും ചെയ്യും.
പച്ചക്കറി
ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണവിപണികളിൽ നിന്നു നാടൻ പച്ചക്കറികൾ വാങ്ങാനാകും.
ജില്ലയിൽ തന്നെ ഉൽപാദിപ്പിക്കുന്ന നാടൻ പച്ചക്കറികളാണ് ഇവയിലൂടെ കൂടുതലും വിൽക്കപ്പെടുന്നത്. ചെങ്ങന്നൂർ പുലിയൂരിൽ ജില്ലാതല ഓണച്ചന്ത നടക്കുന്നുണ്ട്.
ഒരു സിഡിഎസിൽ രണ്ടു ചന്തകൾ എന്ന രീതിയിലും ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലാകെ കുടുംബശ്രീയുടെ 160 ഓണച്ചന്തകളാണു പ്രവർത്തിക്കുക.
കുടുംബശ്രീയുടെ വിവിധ ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്.
കൃഷിവകുപ്പ് ഓണച്ചന്ത
കൃഷിവകുപ്പ് 10% അധികം മൂല്യം നൽകി കർഷകരിൽ നിന്നു സംഭരിച്ച ഉൽപന്നങ്ങൾ വിപണി വിലയിൽ നിന്നു 30% വിലക്കുറവിലാണു വിൽക്കുന്നത്. ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിപണി പ്രവർത്തിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

